ന്യൂഡൽഹി: റഷ്യക്ക് മേലെയുള്ള പാശ്ചാത്യ ഉപരോധം ഇന്ത്യൻ വ്യാപാര മേഖലക്ക് വലിയ കുതിപ്പേകുന്നു. റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധം കാരണം കഷ്ടപ്പെടുന്ന യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ദേവദൂതനായി അവതരിച്ചിരിക്കുകയാണ് ഭാരതം. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങൾ എന്നാൽ അതെ എണ്ണ ഇന്ത്യയിൽ എത്തി സംസ്കരിച്ചതിനു ശേഷം ഉപയോഗിക്കുന്നതിന് ഉപരോധങ്ങൾ ഒന്നും ഏർപ്പെടുത്തിയില്ല എന്നത് രസകരമാണ്. യൂറോപ്പ്യൻ യൂണിയനിലെയും എന്തിന് അമേരിക്കയിലെയും വൻ കമ്പനികൾ റഷ്യൻ എണ്ണ ഇന്ത്യയിൽ നിന്ന് വാങ്ങുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
റഷ്യയിൽ നിന്നുള്ള ഇന്ധനത്തിൻ്റെ ലഭ്യത നിന്നതോടെ പ്രയാസത്തിലായി യൂറോപ്പിന് വലിയ സഹായമായത് ഇന്ത്യയുടെ ഇടപെടലാണ്. റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങുന്നതിന് മുൻപ് പ്രതിദിനം ഒന്നര ലക്ഷം ബാരൽ സംസ്കരിച്ച ഇന്ധനമാണ് ഇന്ത്യൻ കമ്പനികളിൽ നിന്ന് റഷ്യ വാങ്ങിയിരുന്നത്. എന്നാൽ യൂറോപ്യൻ യൂണിയൻ റഷ്യക്ക് മേലെ ഉപരോധം തീർത്തതോടെ ഇത് പ്രതിദിനം 2 ലക്ഷം ബാരലായി വർദ്ധിച്ചു . റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങി ഇത് സംസ്കരിച്ച് യൂറോപ്പ്യൻ യൂണിയന് ഇന്ത്യ വിൽക്കുകയാണ്.
റഷ്യയ്ക്ക് മേലെ ഏർപ്പെടുത്തിയ ഉപരോധം ഒന്നുകൂടി കർശനമാക്കിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് സംസ്കരിച്ച ഇന്ധനം വാങ്ങുന്നതിൻ്റെ അളവ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ കൂട്ടി. ഇതോടെ 3.6 ലക്ഷം ബാരൽ ഇന്ധനമാണ് ഒരു ദിവസം ഇന്ത്യയിൽ നിന്ന് വൻകരയിലെത്തുന്നത്. ഇതോടു കൂടെ യൂറോപ്പ്യൻ യൂണിയന് ഏറ്റവും കൂടുതൽ എണ്ണ വിൽക്കുന്ന രാജ്യം എന്ന റെക്കോർഡ് ഇന്ത്യക്ക് സ്വന്തമായിരിക്കുകയാണ്. സൗദി അറേബ്യയിൽ നിന്നാണ് ഇന്ത്യ ആ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
Discussion about this post