കോഴിക്കോട്: കോഴിക്കോട് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന് കേസ്. ഇതിനെ തുടർന്ന് സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു . അലക്ഷ്യമായി ബസ് ഓടിച്ചതിനാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് കോട്ടൂളിയിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ഇന്നലെ ബാലസംഘം പരിപാടി കഴിഞ്ഞ് മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവും പോകുന്ന സമയത്താണ് സംഭവം. നരിക്കുനിയിൽ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയ സംഭവം നടന്നത്. ഉടനടി തന്നെ വാഹനം ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ബസ് ഡ്രൈവർ പറയുന്നത്.
Discussion about this post