മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് 1989-ൽ പുറത്തിറങ്ങിയ ‘കിരീടം’. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ലോഹിതദാസിന്റെ അതിശക്തമായ തിരക്കഥയിലാണ് പിറന്നത്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ‘സേതുമാധവൻ’ ജനിച്ചതും ഈ സിനിമയിലൂടെയാണ്.
സേതുമാധവൻ തന്റെ അച്ഛനായ അച്യുതൻ നായരുടെ സ്വപ്നം പോലെ ഒരു പോലീസ് ഇൻസ്പെക്ടറാകാൻ തയ്യാറെടുക്കുന്നവനാണ്. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ, നാട്ടിലെ ഗുണ്ടയായ കീരിക്കാടൻ ജോസിനെ തന്റെ അച്ഛനെ രക്ഷിക്കാനായി സേതുവിന് നേരിടേണ്ടി വരുന്നു. ആ ഫൈറ്റിൽ സ്ർതുമാധവൻ ജയിച്ചെങ്കിലും അത് അയാളുടെ ജീവിതം തന്നെ മാറ്റുന്നു. സ്വപ്നവും ആഗ്രഹവുമെല്ലാം ആ തെരുവിലെ അടിയോടെ നഷ്ടപെട്ട സേതുമാധവൻ കീരിക്കാടനെക്കാൾ വലിയ ഗുണ്ടയായി മാറുന്നതാണ് കഥ.
സിനിമയിൽ തുടക്കത്തിൽ മോഹൻലാലിന് താത്പര്യം ഇല്ലായിരുന്നു എന്ന് പറഞ്ഞ സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ:
” കൃഷ്ണകുമാറും ദിനേശ് പണിക്കരുമായി ചേർന്ന് ഒരു സിനിമ എടുക്കുന്ന കാര്യം പറഞ്ഞ് ഞാൻ ഒരു സെറ്റിൽ നിൽകുമ്പോൾ എന്റെ അടുത്ത് വന്നു. മോഹൻലാലിനെ നായകനാക്കി അവർക്ക് ഒരു സിനിമ ഞാൻ ചെയ്ത് കൊടുക്കണം, ഞാനും ലോഹിയും അത് ചെയ്യണം എന്നായിരുന്നു ഡിമാൻഡ്. ആ സമയത്ത് ഞങ്ങളുടെ കൈയിൽ ഇന്ന് നിങ്ങൾ കാണുന്ന കിരീടത്തിന്റെ കഥ ഉണ്ടായിരുന്നു. ഞങ്ങൾ അത് പറഞ്ഞപ്പോൾ അവർക്കും അത് ഇഷ്ടമായി. മോഹൻലാലിനെ ഈ കഥ മോഹൻലാലിനെ കേൾപ്പിക്കുക എന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തി. ഞങ്ങൾ പല വഴി നോക്കിയിട്ടും ഈ കഥ അയാളെ കേൾപ്പിക്കാൻ പറ്റിയില്ല.”
“എന്തോ ലാലിനും ഈ കഥ കേൾക്കാൻ അത്ര താത്പര്യം ഇല്ലായിരുന്നു. വരാൻ പോകുന്ന പ്രൊജക്ടുകളും, തിരക്കുകളും ഒകെ അദ്ദേഹം പറഞ്ഞു. ലാലിന് ഇനി ഞാൻ സംവിധയകാൻ ആയതുകൊണ്ടാണോ താത്പര്യമില്ലാത്തത് എന്ന ചിന്തയിൽ ഞാൻ ഈ പ്രൊജക്ടിൽ നിന്ന് മാറാം എന്ന് വരെ ഇതിന്റെ നിർമ്മാതക്കയോട് പറഞ്ഞു. ഈ സിനിമ നിങ്ങൾ ഉണ്ടെങ്കിലേ ചെയ്യൂ എന്നായി അവർ. എന്തായാലും ഏറെ കാത്തിരിപ്പിനൊടുവിൽ ലാലിനെ കാണാൻ പറ്റി. ആദ്യം കഥ കേൾക്കുമ്പോൾ ഇഷ്ടം ഇല്ലാതിരുന്ന ലാൽ പിന്നെ കഥപറച്ചിൽ മുന്നോട്ട് പോകുമ്പോൾ ആവേശത്തിലായി. അവസാനം സീറ്റ് എഡ്ജ്ഡ് ആയി എന്ന് പറയാം. എന്തായാലും അടുത്തതായി അദ്ദേഹം ഡേറ്റ് കൊടുത്ത നാടുവാഴികൾ എന്ന സിനിമക്ക് ശേഷം ഈ സിനിമ ചെയ്യാം എന്ന് അദ്ദേഹം സമ്മതിച്ചു. അതോടെ സിനിമ ഓൺ ആയി .”
ഈ സിനിമയിൽ കീരിക്കാടൻ ജോസിനെ കൊന്ന് ജയിലിൽ പോകുന്ന സേതു ആയിരുന്നെങ്കിൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിൽ കാണിക്കുന്നത് അയാളുടെ തിരിച്ചുവരവും പിന്നെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളുമാണ്.













Discussion about this post