വാഷിംഗ്ടൺ; ദീപാവലി സന്ദേശത്തിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരിടുന്ന അതിക്രമത്തെ അപലപിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം. ‘മതവിരുദ്ധ അജണ്ടകളിൽ’ നിന്ന് ഹിന്ദു അമേരിക്കക്കാരെ സംരക്ഷിക്കുമെന്നും അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.
ബംഗ്ലാദേശിൽ ജനക്കൂട്ടം ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ അക്രമവും കൊള്ളയും നടത്തുകയാണ്. ഈ ക്രൂരമായ അക്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു’ ട്രംപ് എക്സിൽ കുറിച്ചു.തന്റെ കാലത്തായിരുന്നെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു.കമലയും ജോ ബൈഡനും ലോകമെമ്പാടുമുള്ള, അമേരിക്കയിലെ ഹിന്ദുക്കളെ അവഗണിച്ചുവെന്ന് അദ്ദേഹം കുറിച്ചു.
താൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഇന്ത്യയുമായും തന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബന്ധം ശക്തിപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. തീവ്ര ഇടതുപക്ഷത്തിന്റെ മതവിരുദ്ധ അജണ്ടകൾക്കെതിരെ ഞങ്ങൾ ഹിന്ദു അമേരിക്കക്കാരെയും സംരക്ഷിക്കും. നിങ്ങളുടെ സ്വാതന്ത്രത്തിനായി പോരാടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Discussion about this post