കുഞ്ഞുമായി തന്റെ പക്കൽ ഭിക്ഷയാചിച്ച് എത്തിയ യുവതിയ്ക്ക് ഗർഭനിരോധന ഉറ നൽകുന്ന വീഡിയോ പങ്കുവച്ച ഡോക്ടർക്കെതിരെ പ്രതിഷേധം ശക്തം. റോഡിൽ ഭിക്ഷ യാചിക്കുന്നവരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണെന്നാണ് ഡോക്ടറുടെ അഭിപ്രായം.
വഴിയരികിൽ കുഞ്ഞിനെ ചേർത്തുപിടിച്ച് ഭിക്ഷ യാചിക്കുന്ന യുവതിയുടെ സമീപത്തേക്ക് ഡോക്ടർ അങ്ങോട്ട് ചെല്ലുകയായിരുന്നു. സഹായം പ്രതീക്ഷിച്ച് ദയയോടെ യുവതി കൈനീട്ടുമ്പോൾ ഡോക്ടർ കോണ്ടം നൽകുകയായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.
സഹായം ചോദിച്ച് എത്തുന്നവരെ സഹായിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഉപദേശമല്ലെന്നും ആളുകൾ പറയുന്നു. യുവതിയുടെ ദയനീയാവസ്ഥ മുതലെടുത്ത് കണ്ടന്റെടുത്ത് വൈറലാക്കുകയല്ലെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു. തമാശയ്ക്ക് ആണെങ്കിലും മറ്റുള്ളവരുടെ നിസ്സഹായവസ്ഥയെ അവഹേളിക്കരുതെന്നും വിമർശനങ്ങൾ പറയുന്നു. കുട്ടികളെ പഠിപ്പിക്കാനും ഭക്ഷണം നൽകാനും കഴിയാത്ത അവസ്ഥയിൽ കുട്ടികളെ ജനിപ്പിക്കുന്നതിനെതിരേ ബോധവത്കരണമാണ് താനുദ്ദേശിച്ചത് എന്നാണ് ഡോക്ടറുടെ പക്ഷം.
Discussion about this post