ഭാരം കുറയ്ക്കുന്നതിനായി ഇന്ന് വളരെ വ്യാപകമായി പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് കീറ്റോ ഡയറ്റ്. കൊഴുപ്പ് കൂടിയതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീൻ മിതമായ തോതിലുള്ളതുമായ ഭക്ഷണക്രമമാണ് കീറ്റോജനിക് അഥവാ കീറ്റോ ഡയറ്റ് എന്ന പേരിൽ അറിയപ്പെടുന്നത് . ഭാരം കുറയ്ക്കാനും പ്രമേഹരോഗികളിൽ പഞ്ചസാരയുടെ തോത് കുറയ്ക്കാനും ഇത് ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് . എന്നാൽ സ്ത്രീകളുടെ ആർത്തവവുമായി കീറ്റോ ഡയറ്റിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിച്ചിരിക്കുകയാണ് ഗവേഷകർ. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് ഈ മേഖലയിൽ നിർണ്ണായകമായ പഠനം നടത്തിയത്.
കീറ്റോ ഡയറ്റ് ഭാരം കുറയ്ക്കാൻ മാത്രമല്ല സ്ത്രീകളുടെ പ്രത്യുൽപാദന ആരോഗ്യത്തെയും സഹായിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
34 വയസ് പ്രായമുള്ള 19 സ്ത്രീകളിൽ പഠനം നടത്തുകയായിരുന്നു. അവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിന് കീറ്റോ ഡയറ്റ് മാത്രമായിരുന്നു. കീറ്റോ ഭക്ഷണക്രമം പിന്തുടർന്ന 13 സ്ത്രീകളിൽ 11 പേർക്കും അവരുടെ ആർത്തവചക്രത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായതായാണ് കണ്ടെത്തിയത്. അവരിൽ ആർത്തവ ചക്രം ക്യത്യമായതായും പഠനത്തിൽ കണ്ടെത്തി.
കൂടാതെ, കീറ്റോ ഡയറ്റ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, പെരിമെനോപോസ്, പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ എന്നിവയ്ക്കുള്ള സാധ്യത കുറച്ചതായും പഠനത്തിൽ പറയുന്നു.
Discussion about this post