പട്‌ന; തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ ഈടാക്കിയ ഫീസിനെ കുറിച്ച് വെളിപ്പെടുത്തി ജൻ സ്വരാജ് പാർട്ടിയുടെ കൺവീനറും പ്രശാന്ത് കിഷോർ. 100 കോടിയിലധികം രൂപയാണ് തന്റെ സേവനത്തിന് ഇടാക്കിയതെന്ന് അദ്ദേഹം പറയുന്നു. ബിഹാറിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെലഗഞ്ചിലെ പൊതുപരിപാടിയിൽ വച്ച് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
വിവിധ സംസ്ഥാനങ്ങളിലെ പത്ത് സർക്കാരുകൾ പ്രവർത്തിക്കുന്നത് തന്റെ തന്ത്രങ്ങൾ അനുസരിത്താണെന്നും പ്രചരണത്തിനാവശ്യമായ പണം എന്റെ കൈയ്യിൽ ഇല്ലെന്നാണോ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. ഞാൻ അത്രയ്ക്കും ദുർബലനാണെന്നാണോ നിങ്ങൾ കരുതുന്നത്? എന്റെ ഫീസിനെ കുറിച്ച് ബീഹാറിൽ ആർക്കും അറിയില്ല. ഒരു തിരഞ്ഞെടുപ്പിൽ ഞാൻ ആർക്കെങ്കിലും ഉപദേശം നൽകുകയാണെങ്കിൽ ഫീസായി ഈടാക്കുന്നത് നൂറ് കോടി രൂപയോ അതിൽ കൂടുതലോ ആണ്. ഇത്തരത്തിലുള്ള പണം ഉപയോഗിച്ച് അടുത്ത രണ്ട് വർഷത്തേക്ക് പ്രചാരണത്തിനാവശ്യമായ ഫണ്ട് നൽകാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെ നാല് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഈ നാല് സീറ്റുകളിലും ജൻ സൂരജ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ബെലഗഞ്ചിൽ നിന്ന് മുഹമ്മദ് അംജദ്, ഇമാംഗഞ്ചിൽ നിന്ന് ജിതേന്ദ്ര പാസ്വാൻ, രാംഗഢിൽ നിന്ന് സുശീൽ കുമാർ സിംഗ് കുശ്വാഹ, തരാരിയിൽ നിന്ന് കിരൺ സിംഗ് എന്നിവരാണ് പാർട്ടി സ്ഥാനാർഥികൾ. നവംബർ 13നാണ് ഉപതെരഞ്ഞെടുപ്പ്. 23ന് ഫലം പ്രഖ്യാപിക്കും.
Discussion about this post