യുഎഇ: കോടീശ്വരനായ തന്റെ ഭർത്താവ് തന്റെ മേൽ വച്ച നിബന്ധനകൾ സോഷ്യൽമീഡിയയിൽ പങ്കുവച്ച് പ്രമുഖ ഇൻഫ്‌ളൂവൻസർ അൽ നടക്. ദുബായിലെ തന്റെ ആഡംബര ജീവിതരീതിയുടെ വിശദാംശങ്ങൾ പങ്കുവച്ച് സോഷ്യൽമീഡിയയിൽ മില്യൺ വ്യൂവ്‌സ് നേടുന്നയാളാണ് യുവതി. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിലാണ് തന്റെ കോടീശ്വരനായ അറബി ഭർത്താവ് വച്ച നിബന്ധനകൾ യുവതി വിശദീകരിക്കുന്നത്.
26 കാരിയായ താൻ എപ്പോഴും ബാഗും ഷൂസും എല്ലാം മാച്ച് ആയി ഉപയോഗിക്കുന്നതാണ് ഭർത്താവിന് ഇഷ്ടമത്രേ. എപ്പോഴും സുന്ദരിയായി ഇരിക്കണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നു. താൻ ആധ്വാനിക്കുന്ന പണം മാത്രം മതി സുഖമായി ജീവിക്കാൻ എന്നതിനാൽ ഭാര്യയ്ക്ക് ജോലിക്ക് പോകാൻ ഭർത്താവ് അനുവാദം നൽകിയിട്ടില്ലത്രേ. ഒരിക്കലും അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്യരുത്. എല്ലാദിവസവും മുടിയും മേക്കപ്പും സുന്ദരമായി ചെയ്യണം. അത് മാത്രമല്ല പുരുഷ സുഹൃത്തുക്കളേ പാടില്ലെന്നും ഭർത്താവിന്റെ നിബന്ധനകളിൽ ചിലതാണ്. ഇരുവരുടെയും വിവാഹത്തിൽ എതിർലിംഗത്തിൽ പെട്ട സുഹൃത്തുക്കളില്ലാതിരിക്കുക, പരസ്പരം പാസ്വേഡുകൾ അറിയുക, അവരുടെ ലൊക്കേഷൻ എപ്പോഴും പരസ്പരം ലഭ്യമാക്കുക തുടങ്ങിയ നിയമങ്ങൾ ഉൾപ്പെടുന്നു.
ഞാൻ അവന്റെ രാജകുമാരിയായതിനാൽ നിങ്ങൾക്ക് എന്നെ സൌദിരെല്ല എന്ന് വിളിക്കാം.’ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് മിസ് സൗദി കുറിച്ചു. ‘എന്റെ കോടീശ്വരനായ ഭർത്താവിന് ദുബായിൽ എനിക്ക് വേണ്ടിയുള്ള കർശനമായ നിയമങ്ങൾ’ എന്നായിരുന്നു ക്ലിപ്പിലെ കുറിപ്പ്.
ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. അവന് നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വാങ്ങാൻ കഴിയില്ലെന്ന് തോന്നുന്നുവെന്ന് ഒരു സോഷ്യൽമീഡിയ ഉപയോക്താവ് കുറിച്ചപ്പോൾ, മറ്റൊരാൾ’എന്നാൽ നിങ്ങൾക്ക് ചിന്തിക്കാനും അഭിപ്രായങ്ങൾ പറയാനും പൊതുസ്ഥലത്ത് അല്ലെങ്കിൽ യഥാർത്ഥത്തിൽ എവിടെയെങ്കിലും ശബ്ദമുണ്ടാക്കാനും അനുവാദമുണ്ടോ?യെന്ന് ചോദിച്ചു.
Discussion about this post