യാത്രകൾ ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്ന് തന്നെ പറയാം. അതും കൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് റോഡ് മാർഗം പോകാൻ സാധിക്കുന്ന മറ്റ് രാജ്യങ്ങൾ ഒരിക്കലും എങ്കിലും സന്ദർശിക്കണം. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത എന്നും ഓർത്ത് ഇരിക്കാൻ കഴിയുന്ന ഒരു യാത്ര.
ആദ്യ തന്നെ റോഡ് മാർഗം വഴി യാത്ര ചെയ്യാൻ പറ്റുന്ന രാജ്യമാണ് നേപ്പാൾ . വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ പറ്റുന്ന രാജ്യമാണ് നേപ്പാൾ. തിരിച്ചറിയൽ രേഖ മാത്രം മതി. ഉത്തർപ്രദേശിലൂടെ സുനൗലി അതിർത്തിയിൽ നിന്ന് റോഡ് വഴി നേപ്പാളിൽ എത്താം.
ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന മറ്റൊരു രാജ്യമാണ് ഭൂട്ടാൻ. ഗുവാത്തി ഫ്യൂൻഷോലിംഗ് റോഡ് വഴിയാണ് ഭൂട്ടാനിലെത്തുന്നത്. മനോഹരമായ ഹിമാലയൻ പ്രകൃതി ദൃശ്യങ്ങളും യാത്രയിൽ കാണാം.
മ്യാൻമർ
മണിപ്പൂരിലെ മോറെ അതിർത്തി കടന്നാണ് മ്യാൻമറിലേയ്ക്ക് പ്രവേശിക്കുന്നത്. വിസ, ഓവർവാലാൻഡ് ,ട്രാവൽ പെർമിറ്റ് വാഹനത്തിനുള്ള താൽക്കാലിക ഇറക്കുമതി പെർമിറ്റ് തുടങ്ങിയ രേഖകളെല്ലാം യാത്രയ്ക്ക് ആവശ്യമാണ് .
ശ്രീലങ്ക
തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖം വരെ നിങ്ങൾക്ക് റോഡ് മാർഗം എത്താൻ സാധിക്കും. ഇവിടെ നിന്ന് കപ്പലിൽ കയറ്റി സ്വന്തം വാഹനം ശ്രീലങ്കയ്ക്ക് കൊണ്ടുപോകാനും സാധിക്കുന്നതാണ്.
തായ്‌ലാന്റ്
മണിപ്പൂരിലെ മോറെ അതിർത്തി കടന്ന് മ്യാൻമാറിൽ എത്താം ഇവിടെ നിന്ന് തായ്‌ലാന്റിലേക്ക് പോകാനും സാധിക്കുന്നതാണ്. പാസ്‌പോർട്ട് ഇ വിസ ഓൺ അറൈലവൽ , വാഹന രേഖകൾ എന്നിവയും യാത്രയ്ക്ക് ആവിശ്യമാണ്,
ചൈന
നേപ്പാളിലെ കോദാരി – ഷാങ്മു അതിർത്തി വഴി ചൈനയിലേക്ക് എത്താം. എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ യാത്രയ്ക്ക് ആവശ്യമായി നിരവധി രേഖകൾ ആവശ്യപ്പെട്ടേക്കാം.
പാകിസ്താൻ
ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് എത്താൻ വാഗ അതിർത്തി വഴിയുള്ള റോഡ് മാർഗം ആണ് മികച്ചത്. ഓൺലൈൻ വഴി അപേക്ഷിച്ചാൽ പ്രവേശനത്തിനുള്ള വിസയും ലഭിക്കുന്നതാണ്.
Discussion about this post