Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മരിച്ചിട്ട് 3000 വർഷം, ‘തൊഴിൽ ‘രാജാവ്’ കയ്യിൽ ഒറിജിനൽ പാസ്‌പോർട്ട്! ;വിമാനത്തിൽ പാരീസിലേക്ക് പറന്ന ഫറവോയുടെ വിചിത്രമായ യാത്ര

by Brave India Desk
Feb 20, 2026, 11:34 am IST
in International, Travel
Share on Facebook
Tweet
WhatsAppTelegram

മരിച്ചിട്ട് മൂവായിരം വർഷങ്ങൾ പിന്നിട്ട ഒരാൾക്ക് പാസ്‌പോർട്ട് ലഭിക്കുക! അതും ഒരു രാജ്യത്തിന്റെ രാജാവായി ഔദ്യോഗിക പദവിയിൽ മറ്റൊരു രാജ്യത്തേക്ക് വിമാനത്തിൽ യാത്ര ചെയ്യുക!  കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നാം, പക്ഷേ ചരിത്രപ്രസിദ്ധനായ ഈജിപ്ഷ്യൻ ഫറവോ റാംസെസ് രണ്ടാമന്റെ (Ramesses II) ജീവിതത്തിൽ ഇത് സംഭവിച്ചിട്ടുണ്ട്. ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം ഈ ഭൂമിയിൽ വാണതിനേക്കാൾ വലിയ അത്ഭുതമായിരുന്നു അദ്ദേഹത്തിന്റെ മരണാനന്തരമുള്ള ഈ ‘വിദേശയാത്ര’. ലോക മാധ്യമങ്ങൾ ഒന്നടങ്കം ആഘോഷിച്ച ആ അപൂർവ്വ യാത്രയുടെ കഥ ഏതൊരു ത്രില്ലർ സിനിമയെയും വെല്ലുന്നതാണ്

ബി.സി. 1304 മുതൽ 1214 വരെ ഈജിപ്ത് ഭരിച്ച, ഏറ്റവും ശക്തനായ ചക്രവർത്തിയായിരുന്നു റാംസെസ് രണ്ടാമൻ. 1881-ൽ രാജാക്കന്മാരുടെ താഴ്‌വരയിൽ (Valley of the Kings) നിന്നാണ് അദ്ദേഹത്തിന്റെ മമ്മി കണ്ടെത്തുന്നത്.

Stories you may like

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

വർഷങ്ങളോളം കൈറോയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന ഈ മമ്മിക്ക് 1970-കളിൽ പെട്ടെന്ന് ഒരു മാറ്റം സംഭവിച്ചു. മമ്മിയുടെ ശരീരം നശിക്കാൻ തുടങ്ങിയിരിക്കുന്നു! ഫ്രഞ്ച് ഫിസിഷ്യനായ മോറിസ് ബുക്കായിയാണ് (Maurice Bucaille) മമ്മിയിൽ അപകടകാരിയായ ഫംഗസ് ബാധിച്ചുവെന്നും അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ ഈ ചരിത്ര സ്മാരകം പൊടിഞ്ഞു പോകുമെന്നും കണ്ടെത്തിയത്. എന്നാൽ ഇതിനാവശ്യമായ ആധുനിക ലാബുകളും ചികിത്സാ സൗകര്യങ്ങളും അന്ന് ഫ്രാൻസിലായിരുന്നു. പക്ഷേ അവിടെ ഒരു കടമ്പയുണ്ടായിരുന്നു. മരിച്ചവരായാലും ജീവിച്ചിരിക്കുന്നവരായാലും ഫ്രാൻസിലേക്ക് കടക്കണമെങ്കിൽ നിയമപരമായി ഒരു പാസ്‌പോർട്ട് വേണം. നിയമത്തിന് മുന്നിൽ ഫറവോയും വെറുമൊരു യാത്രക്കാരൻ മാത്രം!

അങ്ങനെ 1976-ൽ ഈജിപ്ഷ്യൻ സർക്കാർ ലോകചരിത്രത്തിലാദ്യമായി ഒരു മമ്മിക്ക് പാസ്‌പോർട്ട് അനുവദിച്ചു. ആ പാസ്‌പോർട്ടിലെ തൊഴിൽ (Profession) എന്ന കോളത്തിൽ അവർ അഭിമാനത്തോടെ എഴുതി: “രാജാവ്” (King). 1976 സെപ്റ്റംബർ 26-ന് പാരിസിലെ ലെ ബൂർഗെ എയർപോർട്ടിൽ റാംസെസിന്റെ മമ്മി വഹിച്ചുകൊണ്ടുള്ള വിമാനം ലാൻഡ് ചെയ്തു. അവിടെ കണ്ടത് അവിശ്വസനീയമായ ദൃശ്യങ്ങളായിരുന്നു. ഫ്രഞ്ച് സ്റ്റേറ്റ് സെക്രട്ടറി ആലീസ് സോണ്ടർ സെറ്റെയുടെ നേതൃത്വത്തിൽ വലിയൊരു സൈനിക നിര തന്നെ വിമാനത്താവളത്തിൽ അണിനിരന്നു. ഒരു വിദേശ രാജ്യത്തെ ജീവിച്ചിരിക്കുന്ന ഭരണാധികാരി വന്നാൽ നൽകുന്ന എല്ലാ ഔദ്യോഗിക ബഹുമതികളും ആ മമ്മിക്ക് നൽകി. ലോക മാധ്യമങ്ങൾ ഈ വാർത്തയെ ഒരു ‘റോക്ക് സ്റ്റാറിന്റെ വിടവാങ്ങൽ യാത്ര’ പോലെയാണ് വിശേഷിപ്പിച്ചത്.

പാരീസിലെ ഗവേഷണങ്ങൾ റാംസെസിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ നടത്തി. ചുവന്ന ചുരുണ്ട മുടിയുള്ള, വെളുത്ത വർണ്ണമുള്ള ഒരു യോദ്ധാവായിരുന്നു അദ്ദേഹമെന്ന് ശാസ്ത്രം സ്ഥിരീകരിച്ചു. എന്നാൽ മോറിസ് ബുക്കായിയെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കണ്ടെത്തലായിരുന്നു. ഫറവോയുടെ മരണം കടലിൽ മുങ്ങിയാണെന്ന് അദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു.

യാത്രയ്ക്കിടെ ചില നാടകീയ സംഭവങ്ങളും ഉണ്ടായി. പാരീസിലെ ചില ശാസ്ത്രജ്ഞർ ഫറവോയുടെ തലമുടിയുടെ സാമ്പിൾ അനുവാദമില്ലാതെ എടുത്തുമാറ്റി. വർഷങ്ങൾക്ക് ശേഷം ഒരാൾ ഈ മുടി ലേലത്തിന് വെക്കാൻ ശ്രമിച്ചപ്പോഴാണ് ഈജിപ്ത് വിവരം അറിയുന്നത്. ഉടൻ തന്നെ കടുത്ത നയതന്ത്ര ഇടപെടലുകളിലൂടെ ആ മുടി ഈജിപ്ത് തിരിച്ചുവാങ്ങി. ഇന്ന് കൈറോയിലെ നാഷണൽ മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ സിവിലൈസേഷനിൽ തന്റെ തലപ്പൊക്കത്തോടെ തന്നെ റാംസെസ് രണ്ടാമൻ വിശ്രമിക്കുന്നു. 3000 വർഷം മുൻപ് മരിച്ചിട്ടും പാസ്‌പോർട്ടുമായി പറന്ന ഈ രാജാവിന്റെ കഥ ഇന്നും വിസ്മയമായി തുടരുന്നു.

 

Tags: World Safaripharaoh passport
Share
Tweet
SendShare

Latest stories from this section

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

Latest News

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies