കൂടുതല്‍ സമയവും ഒരേ ഇരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഏറിയ പങ്കും. എന്നാല്‍ ഇത്തരക്കാരെ ഈ ശീലം പതുക്കെ കൊന്നുകൊണ്ടിരിക്കുകയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വളരെ നേരം ഇരുന്ന് ജോലി ചെയ്യുന്നത് പൊണ്ണത്തടിയ്ക്കും ശരീര പേശികളുടെ ദുര്‍ബലതയ്ക്കും നടുവിനുണ്ടാകുന്ന പ്രശ്‌നങ്ങളിലേക്കുമൊക്കെ വഴിതെളിക്കാറുണ്ട്. ഇതു കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്ന് മാറ്റമുണ്ടാകാനും രക്തയോട്ടത്തില്‍ തടസ്സം നേരിടാനുമൊക്കെ ഈ ശീലം കാരണമാകുന്നു.
പ്രായമാകുന്ന പ്രക്രിയ വേഗത്തിലാക്കുന്നു
സ്ഥിരം ഇരുന്ന് വര്‍ക്ക് ചെയ്യുകയാണെങ്കില്‍ വാര്‍ധക്യം വളരെപെട്ടെന്ന് തന്നെ നിങ്ങളെ തേടിയെത്തുമെന്ന് സാരം. 11 മണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കില്‍ അകാലമരണത്തിനുള്ള സാധ്യത 57 ശതമാനം വര്‍ധിക്കുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പരിഹാരങ്ങള്‍
എപ്പോഴും ഇരിപ്പ് തന്നെ തുടരാതെ പതുക്കെ എഴുന്നേറ്റ് നടക്കുക. നടപ്പ് മാത്രമല്ല സൈക്കിള്‍ ചവിട്ടുന്നതും നല്ലത് തന്നെ
ജോലി ചെയ്യുന്നിടത്ത് ഒരു സ്റ്റാന്റിംഗ് ഡെസ്‌ക് ഉണ്ടാക്കുക. ഇങ്ങനെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക.
ഇതു കൂടാതെ വ്യായാമം ഒരു നിത്യശീലമാക്കുക. സ്ഥിരമായ വ്യായാമം ഉള്ളവരില്‍ ദീര്‍ഘനേരത്തെ ഇരിപ്പ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അമിതമായി ബാധിക്കുകയില്ല.
Discussion about this post