പല്ലികളെയും പാറ്റകളെയും പോലെ നമ്മുടെ വീട്ടിലെ ശല്യക്കാരാണ് എട്ടുകാലികൾ. ഇവയുള്ള വീടുകൾ വൃത്തിയാക്കിയെടുക്കുക അൽപ്പം പ്രയാസമേറിയ കാര്യം ആണ്. എത്ര വൃത്തിയാക്കിയാലും നിമിഷ നേരങ്ങൾ കൊണ്ടാകും ഇവ വല നെയ്യുക. ഇത് എത്ര തവണ തുടച്ച് നീക്കിയാലും വീണ്ടും ഉണ്ടാകും. ഇനി എട്ടുകാലികളെ നശിപ്പിക്കാമെന്ന് വിചാരിച്ചാലോ അതും അൽപ്പം പ്രയാസമേറിയ കാര്യമാണ്. എന്നാൽ ഒരു ചെറിയ വിദ്യകൊണ്ട് നമുക്ക് ഈ എട്ടുകാലികളെ തുരത്തി ഓടിയ്ക്കാം.
ഇതിനായി വേണ്ടത് രണ്ട് പാറ്റാ ഗുളികയും കുറച്ച് കർപ്പൂരവുമാണ്. ആദ്യം നാല് പാറ്റ ഗുളിക എടുക്കുക. ഇതിന് ശേഷം ഇതിലേക്ക് കർപ്പൂരം പൊടിച്ച് ചേർക്കുക. ഇത് നന്നായി യോജിപ്പിക്കുക.
ഈ മിശ്രിതത്തിലേക്ക് ഇനി അൽപ്പം വിനാഗിരി ചേർക്കണം. നാലോ അഞ്ചോ ടീസ് സ്പൂൺ വിനാഗിരി ധാരാളം ആണ്. ശേഷം ഇത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് ഇളം ചൂട് വെള്ളം ചേർക്കാം. നന്നായി ഇളക്കി ഇത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ഒരു സ്േ്രപ ബോട്ടിലിൽ ആക്കി ആവശ്യമുള്ള സ്ഥലങ്ങളിൽ തളിച്ച് കൊടുക്കാം. എട്ടുകാലിയ്ക്ക് പുറമേ പാറ്റയെയും തുരത്താൻ ഈ മിശ്രിതം മികച്ചതാണ്.
Discussion about this post