മകള്‍ പ്രസവിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ പേരക്കുട്ടിയെ സ്വന്തമാക്കാന്‍ തന്റെ ഭര്‍ത്താവ് രഹസ്യമായി വാടക ഗര്‍ഭധാരണം നടത്തിയെന്ന് 53 കാരി. ചൈനയിലാണ് സംഭവം. തങ്ങളുടെ 29 കാരിയായ മകള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറല്ല എന്ന് വ്യക്തമാക്കിയെന്നും ഭര്‍ത്താവ് ഇങ്ങനെയൊരു തീരുമാനമെടുക്കുകയായിരുന്നു എന്ന് ഗുവോ എന്ന സ്ത്രീ പറയുന്നു.
‘ഒരിക്കലും ഒരു മുത്തച്ഛനാകാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇങ്ങനെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചത്. ചൈനയുടെ പരമ്പരാഗത സംസ്‌കാരമനുസരിച്ച് ഒരു കുഞ്ഞു ജനിച്ചില്ലെങ്കില്‍ ഞങ്ങളുടെ മകളുമായുള്ള ബന്ധത്തിന് ഒരു അര്‍ത്ഥമില്ല,” ഗുവോയുടെ ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ ഈ തീരുമാനത്തില്‍ ഗുവോ തീര്‍ത്തും രോഷാകുലയായിരുന്നു. ഇയാളുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും അവര്‍ അറിയിച്ചു.
2022 സെപ്തംബര്‍ മാസത്തില്‍ ഒരു വൈകുന്നേരം, വീട്ടില്‍, ഒരു അപരിചിതയായ സ്ത്രീ ഒരു കുഞ്ഞിനെ പിടിച്ചിരിക്കുന്നതായി ഗുവോ കണ്ടു. ”കുട്ടി നിങ്ങളുടേതാണെന്നും തന്നെ ഈ കുഞ്ഞിനെ പ്രസവിക്കാന്‍ വേണ്ടി മാത്രം ചുമതലപ്പെടുത്തിയതാണെന്നും ആ സ്ത്രീ പറഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ താന്‍ ഞെട്ടിപ്പോയെന്നും ഗുവോ വെളിപ്പെടുത്തി.
ഭര്‍ത്താവ് ഒരു ഏജന്‍സിക്ക് പണം നല്‍കി വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് ഗുവോ അറിയുന്നത്. ഭര്‍ത്താവ് രഹസ്യമായി ഒരു വാടകഗര്‍ഭധാരണ ഏജന്‍സിയുമായി ബന്ധപ്പെടുകയായിരുന്നു എന്ന് ഗുവോ പറഞ്ഞു. ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണ് വാടക ഗര്‍ഭം ധരിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്.
കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ ഭര്‍ത്താവ് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് മോഷ്ടിച്ചതായും ഗുവോ ആരോപിക്കുന്നു. കുഞ്ഞിന്റെ സ്വന്തം പിതാവാണെന്ന് കബളിപ്പിച്ച് കുട്ടിയെ ഒറ്റയ്ക്ക് പരിപാലിക്കാന്‍ ആയിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ ഇത് വളരെ പരിഹാസ്യമാണെന്നും ഗുവോ പറഞ്ഞു.
Discussion about this post