ന്യൂഡൽഹി: ഡൽഹിയിലെ സാഗർപൂർ, ദ്വാരക തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾക്ക് മലിനമായ വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് വെളിപ്പെടുത്തി ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ എംപി സ്വാതി മാലിവാൾ. പ്രതീകാത്മക പ്രതിഷേധമെന്ന നിലയിൽ, മലിനജലം കൊണ്ടുവന്ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഒഴിക്കുകയും ചെയ്തു. കൂടാതെ തലസ്ഥാനത്ത് അടുത്ത 15 ദിവസത്തിനുള്ളിൽ ജലവിതരണം ക്രമീകരിക്കാൻ മുഖ്യമന്ത്രി അതിഷിക്ക് മുന്നറിയിപ്പ് അവർ നൽകി
“ഞാൻ ഒരു വീട്ടിൽ പോയി, അവിടെ കറുത്ത വെള്ളം വിതരണം ചെയ്യുകയായിരുന്നു. ഞാൻ ആ കറുത്ത വെള്ളം ഒരു കുപ്പിയിൽ നിറച്ചു, ആ വെള്ളം ഇവിടെ മുഖ്യമന്ത്രിയുടെ വസതിയിൽ കൊണ്ടുവന്നു,” മലിവാൾ പറഞ്ഞു. ഡൽഹിയുടെ ജലമന്ത്രി കൂടിയാണ് അതിഷി.
അടുത്ത വർഷം എല്ലാം ശരിയാകുമെന്ന് 2015 മുതൽ ഞങ്ങൾ കേൾക്കുന്നു. അവർക്ക് നാണമില്ല, ഡൽഹി ഇതാണോ കുടിക്കേണ്ടത് ? ഞാൻ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകുകയാണ്, ഇതൊരു സാമ്പിൾ മാത്രമാണ് . പതിനഞ്ച് ദിവസത്തിനകം അവൾ ഡൽഹിയിലെ മുഴുവൻ ജലവിതരണവും ശരിയാക്കിയില്ല എങ്കിൽ, ഞാൻ ഒരു ടാങ്കർ നിറയെ അത്തരം വെള്ളം കൊണ്ടുവരും.ഇപ്പോൾ കൊണ്ടുവന്ന വെള്ളം അവൾക്കായി ഉപേക്ഷിക്കുകയാണ്. അവൾക്ക് ഈ വെള്ളം കൊണ്ട് കുളിക്കാം, ഈ വെള്ളം കുടിക്കാം അതിലൂടെ അവളുടെ പാപങ്ങൾ ശുദ്ധീകരിക്കാം,” മലിവാൾ കൂട്ടിച്ചേർത്തു.
Discussion about this post