ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് നയതന്ത്ര ഭിന്നത തുടരുന്നതിനിടെ ഇന്ത്യക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി കാനഡ. കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയെ ‘സൈബർ എതിരാളി’ എന്നാണ് വിശേഷിപ്പിച്ചത്. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യയെയും ഈ വിഭാഗത്തിൽ കാനഡ ഉൾപ്പെടുത്തിയത് .
“ആഭ്യന്തര സൈബർ കഴിവുകളുള്ള ഒരു ആധുനിക സൈബർ പ്രോഗ്രാം നിർമ്മിക്കാൻ ഇന്ത്യയുടെ നേതൃത്വം ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ചാരപ്രവർത്തനം, തീവ്രവാദ വിരുദ്ധത, ഇന്ത്യയ്ക്കും ഇന്ത്യൻ സർക്കാരിനുമെതിരായ ആഖ്യാനങ്ങളെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള ദേശീയ സുരക്ഷാ ആവശ്യകതകൾ മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ അതിൻ്റെ സൈബർ പ്രോഗ്രാം ഉപയോഗിക്കാനിടയുണ്ട്.” എന്നാണ് റിപ്പോർട്ട് പറയുന്നത്
ഇന്ത്യൻ സർക്കാരിന്റെ അറിവോടെ കാനഡയുടെ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണങ്ങൾ നടക്കുന്നെന്നും അവർ ആരോപിച്ചു. സൈബർ സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ഖാലിസ്ഥാൻവാദികളെ ഇന്ത്യ നിരീക്ഷിക്കുന്നെന്നും കൂട്ടിച്ചേർത്തു. ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിനെ ചൂണ്ടിക്കാട്ടിയാണ് കാനഡയുടെ പുതിയ ആരോപണം.
അതെ സമയം ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ രംഗത്ത് വന്നു.
ഇന്ത്യയെ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള മറ്റൊരു കനേഡിയൻ തന്ത്രമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇന്ത്യയ്‌ക്കെതിരായ അപവാദം പ്രചരിപ്പിക്കാൻ കാനഡ ശ്രമിക്കുകയാണെന്ന് അവരുടെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട് . ട്രൂഡോയുടെ അവകാശവാദത്തോട് പ്രതികരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു,
Discussion about this post