പാലക്കാട് : ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിരവങ്ങൾ പുറത്ത്. തൊഴിലാളികളെ ട്രാക്കിൽ കണ്ടതും ട്രെയിൻ നിർത്താതെ ഹോണടിച്ചിരുന്നതായി ട്രെയിൻ അപകടത്തിന്റെ ദൃക്‌സാക്ഷി അൽഫാസ് പറഞ്ഞു. ഇന്നലെയാണ് ഷൊർണൂർ കേരള എക്‌സപ്രസ് തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരണപ്പെട്ടത്.
തൊഴിലാളികൾ ട്രെയിനിന് മുന്നിൽ അന്തിച്ചു നിൽക്കുന്നതാണ് കണ്ടത് . ട്രെയിൻ വരുന്നത് കണ്ട അവർക്ക് ഓടിമാറാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രാക്കിലേക്ക് കയറുമ്പോൾ സിഗ്‌നൽ ഇല്ലായിരുന്നുവെന്ന് ഷൊർണൂർ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ശക്തിവേൽ പറഞ്ഞു. പാളത്തിന്റെ നടുവിൽ എത്തിയപ്പോഴാണ് സിഗ്‌നൽ വന്നത്. അപ്പോഴേക്കും ട്രെയിൻ വന്നു കഴിഞ്ഞിരുന്നു. നല്ല വേഗതയിലായിരുന്നു ട്രെയിനെത്തിയത്. അതുകൊണ്ട് 4 പേർക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. മറ്റ് 6 പേർ പാളത്തിന്റെ ഒരു ഭാഗത്തുള്ള സേഫ്റ്റി പോയിന്റിൻ കയറി നിന്നുവെന്നും ശക്തിവേൽ പറഞ്ഞു. പത്ത് പേരാണ് ശുചീകരണ സംഘത്തിലുണ്ടായിരുന്നത്.
അതേസമയം ട്രെയിൻ തട്ടി മരിച്ച മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ നൽകുമെന്നും റെയിൽ വേ അറിയിച്ചു.
Discussion about this post