അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ച് യുവതി. ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിബന്ധനയിൽ പ്രതിഷേധിച്ചാണ് യുവതി അടിവസ്ത്രം മാത്രം ധരിച്ച് കോളേജിൽ എത്തിയത്. സംഭവം ഇറാനിലെ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഇറാനിലെ ഇസ്ലാമിക് ആസാദ് സർലകാലശാലയിലാണ് യുവതി അടിവസ്ത്രം മാത്രം ധരിച്ച് എത്തിയത്. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതും വീഡിയോയിൽ കാണാം.
യുവതിക്ക് മാനസിക വൈകല്യമുണ്ട് എന്നാണ് സർവകലാശാല വക്താവ് അമീർ മഹ്‌ജോബ് എക്‌സിൽ കുറിച്ചു. യുവതി പോലീസ് സ്റ്റേഷനിൽ സുരക്ഷിതമാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുവതി ബോധപൂർവ്വമാണ് ഇതെല്ലാം ചെയ്തത് എന്നാണ് ചിലർ സോഷ്യൽമീഡിയയിൽ പ്രതികരിക്കുന്നത്.
കടുത്ത മതനിയമങ്ങളുളള ഇറാനിൽ ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം പൊതുസമൂഹത്തിൽ അൽപവസ്ത്രം ധരിച്ച് നടക്കുന്നത് ഭീതി ജനിപ്പിക്കുന്ന കാര്യമാണ് . ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെയാണെന്നാണ് ചിലർ പ്രതികരിക്കുന്നത്. 2022ൽ വസ്ത്രധാരണത്തിലെ മതകാർക്കശ്യത്തിനെതിരെ ഇറാനിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ ചട്ടം ലംഘിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത കുർദിഷ് വനിത മഹ്സ് അമിനി കൊല്ലപ്പെട്ടത് വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.
Discussion about this post