തൃശ്ശൂർ : കേരള സർക്കാരിന്റെ പ്രധാന ആവശ്യമായ കെ-റെയിൽ പദ്ധതിക്ക് തടസ്സം സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ ആണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സമർപ്പിക്കപ്പെട്ട പദ്ധതിയുടെ സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ തുടർനടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. അങ്കമാലി ശബരി റെയിൽപാത നടപ്പിലാക്കുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മാതൃകയിൽ ഈ പാത നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് എന്നും അശ്വനി വൈഷ്ണവ് അറിയിച്ചു.
എറണാകുളം-കോട്ടയം-തിരുവനന്തപുരം മൂന്നു വരി പാതയ്ക്കായി കേരള സർക്കാർ ഇതുവരെ 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയിട്ടുള്ളത് എന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. കേരളത്തിലേക്ക് കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കും എന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
Discussion about this post