ശരീരത്തിന് ഏറ്റവും ആവശ്യമുള്ള പ്രോട്ടീന്റെ കലവറയാണ് ചിക്കന്‍. എന്നാല്‍ ഇത് സ്ഥിരമായി കഴിക്കുന്നത് ഗുണത്തേക്കാളും ദോഷം ചെയ്യുമെന്ന് തന്നെയാണ് ഗവേഷകരുടെ അഭിപ്രായം. എന്തുകൊണ്ടായിരിക്കാം അവര്‍ അങ്ങനെ പറയുന്നത്. ഇതിനായി അവര്‍ മുന്നോട്ട് വെക്കുന്ന കാരണങ്ങള്‍ നോക്കാം.
കോഴിയിറച്ചിയില്‍ താരതമ്യേന കൊഴുപ്പ് കുറവാണെങ്കിലും അതില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ദിവസേന ചിക്കന്‍ കഴിക്കുന്നത്, കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും. പ്രോട്ടീനുകളുടെ ഉയര്‍ന്ന ഉപഭോഗം മൂലം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 60% കൂടുതലാണെന്ന് ജമാ ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
മാത്രമല്ല കോഴിയിറച്ചി സ്ഥിരമാക്കുന്നവര്‍ക്ക് നോണ്‍ ഹോഡ്ജ്കിന്‍ ലിംഫോമയും പ്രോസ്റ്റേറ്റ് ക്യാന്‍സറും ഉള്‍പ്പെടെയുള്ള ചിലതരം അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അല്പം കൂടുതലാണെന്ന് 2019 ല്‍ ദി ജേണല്‍ ഓഫ് ക്യാന്‍സറില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഉയര്‍ന്ന ഊഷ്മാവില്‍ ഗ്രില്ലിംഗ് അല്ലെങ്കില്‍ ഫ്രൈ ചെയ്യുന്നത് ഹെറ്ററോസൈക്ലിക് അമിനുകള്‍ (HCAs), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAHs) തുടങ്ങിയ കാര്‍സിനോജെനിക് സംയുക്തങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കും.
മറ്റൊന്നാണ് സാല്‍മൊണല്ല അല്ലെങ്കില്‍ ക്യാമ്പിലോബാക്റ്റര്‍ പോലുള്ള ഭക്ഷ്യജന്യ അണുബാധകളാണ്. അതുപോലെ തന്നെ അമിത ഭാരവും പൊണ്ണത്തടിയും സ്ഥിരം കോഴി കഴിക്കുന്നവര്‍ക്ക് വരുന്ന രോഗങ്ങളാണ്.
Discussion about this post