ഭോപ്പാൽ : കടയുടമയെ ഉപഭോക്താവ് മർദ്ദിച്ചിതായി പരാതി. ഭാര്യയുടെ മുന്നിൽ വച്ച് അങ്കിൾ എന്ന് വിളിച്ച കടയുടമയെയാണ് രോഹിത്ത് എന്നയാൾ ഉപദ്രവിച്ചത്. ഭോപ്പാലിലെ ജത്‌ഖേഡിയിലാണ് സംഭവം. സാരിക്കട നടത്തുന്ന വിശാൽ ശാസ്ത്രിയെയാണ് യുവാവ് മർദ്ദിച്ചത്.
കടയിലെത്തി രോഹിത്ത് എന്നാളും സുഹൃത്തുക്കളും മർദ്ദിച്ചെന്നാണ് വിശാലിന്റെ പരാതി . ശനിയാഴ്ചയാണ് സംഭവം. രോഹിത്തും ഭാര്യയും വിശാലിന്റെ കടയിലെത്തിയതായിരുന്നു . ഒരുപാട് സമയം സാരി നോക്കിയെങ്കിലും യുവതിക്ക് ഒന്നും തന്നെ ഇഷ്ടപെട്ടില്ല. അപ്പോൾ താൻ ചോദിച്ചു എത്ര രൂപയുടെ സാരിയാണ് വേണ്ടത് എന്ന്. എത്ര രൂപയുടെ സാരി വേണമെങ്കിലും വാങ്ങാനുള്ള പണം തന്റെ കൈയിലുണ്ടെന്ന് രോഹിത്ത് പറയുകയായിരുന്നു.
ഇത് കേട്ടപ്പോൾ അങ്കിൾ ഞാൻ മറ്റ് റേഞ്ചിലും സാരി കാണിച്ച് തരാം എന്ന് പറഞ്ഞു. അപ്പോൾ അയാൾ തന്റെ അടുത്ത് ദേഷ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അയാൾ കടയിൽ നിന്ന് ഭാര്യയെ കൂട്ടി ഇറങ്ങുകയായിരുന്നു. എന്നാൽ കുറച്ച് സമയം കഴിഞ്ഞ് രോഹിത്ത് ചില സുഹൃത്തുക്കളെയും കൂട്ടി കടയിലെത്തി . റോഡിലേക്ക് വലിച്ചിറക്കി വടിയും ബെൽറ്റും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു എന്ന് വിശാൽ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പരിക്കേറ്റ വിശാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി രോഹിത്തിനും കൂട്ടുകാർക്കുമെതിരെ പരാതി നൽകി . അതിനുശേഷം ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Discussion about this post