ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിൽ ഇന്ത്യ -ചൈന സൈനികർ തമ്മിൽ അടുത്തിടെയുണ്ടായ സൈനിക പിന്മാറ്റം സ്വാഗതാർഹമായ നടപടിയാണ് എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബ്രിസ്‌ബേനിലെ ക്വീൻസ്ലാന്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .
നാല് വർഷത്തിന് ശേഷം രണ്ട് നിയന്ത്രണ രേഖയിൽ നിന്ന് അയൽ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ വേർപിരിയൽ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം . ഇന്ത്യയുടെയും ചൈനയുടെയും കാര്യത്തിൽ ഞങ്ങൾ കുറച്ച് പുരോഗതി കൈവരിച്ചു. ഞങ്ങളുടെ ബന്ധങ്ങൾ വളരെ അസ്വസ്ഥമായിരുന്നു. ഇപ്പോൾ എല്ലാം ശരിയായി വരികയാണ് എന്ന് ജയശങ്കർ പറഞ്ഞു .
2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സന്നാഹങ്ങൾ വർധിപ്പിച്ചത്. ഡെപ്‌സാങ്, ഡെംചോക് മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവ ഇരുപക്ഷത്ത് നിന്നുമുള്ള സൈനികർ ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. ഇരുവിഭാഗവും പരസ്പരം ഇതു പരിശോധിച്ചു വരികയാണ്. 2020ൽ ചൈനീസ് പക്ഷത്ത് നിന്ന് ആക്രമണം ഉണ്ടാകുന്നതിനു മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം . കരാറിന് അനുസൃതമായി ഇന്ത്യയും ചൈനയും മുന്നോട്ട് പോവുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
Discussion about this post