ജോലിക്ക് പോകുന്ന വഴിക്ക് ലഞ്ച് ബോക്‌സ് എടുക്കാന്‍ മറന്നതായി മനസിലാക്കുമ്പോള്‍ ഉണ്ടാകുന്ന ചിന്തയെന്താണ്. വീട് വളരെ ദൂരെയാണെങ്കിലോ, തിരിച്ചുപോയി ഭക്ഷണം എടുത്ത് വരുമ്പോഴേക്കും ഓഫീസിലെത്താന്‍ താമസിച്ചിട്ടുണ്ടാവും. ഇത് തികച്ചും മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണ്.
എന്നാല്‍ അമേരിക്കയില്‍ ഒരു സാധാരണ ജോലിക്കാരന്റെ ജീവിതത്തിലും ഇത് സംഭവിച്ചു എന്നാല്‍ അതിന് പിന്നാലെയുണ്ടായ സംഭവങ്ങള്‍ അയാളുടെ ജീവിതത്തെ തന്നെ മാറ്റിമറയ്ക്കുന്നതായിരുന്നു. ചില മോശം സംഭവങ്ങള്‍ ജീവിതത്തില്‍ നടക്കുന്നത് നല്ലതിലേക്കുള്ള ചവിട്ടുപടിയാണന്നല്ലേ പഴമൊഴി. അതുപോലെ തന്നെ ഇദ്ദേഹം കണ്ണടച്ചുതുറക്കും മുമ്പ് കോടീശ്വരനായിരിക്കുകയാണ്.
ഓഫീസിനടുത്ത് എത്തിയപ്പോഴാണ് ഭാര്യ വിളിച്ച് ലഞ്ച് മറന്ന കാര്യം ഇദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ തിരിച്ചു പോകാന്‍ ഇനി സമയമില്ല. അതിനാല്‍ ഒരു കടയില്‍ നിന്ന് ലഞ്ച് വാങ്ങാമെന്ന തിരുമാനത്തിലെത്തുകയായിരുന്നു. അപ്പോഴാണ് അവിടെ ലോട്ടറി വില്‍ക്കുന്നത് കണ്ടത്. 30 ഡോളറിന്റെ ലോട്ടറി എടുത്ത് അപ്പോള്‍ തന്നെ മെഷീനില്‍ നോക്കിയപ്പോള്‍. വിന്നര്‍ എന്ന് പ്രത്യക്ഷപ്പെട്ടതായി അദ്ദേഹം പറയുന്നു.
ശ്വാസം നിലച്ചത് പോലെ തോന്നി. 3 മില്യണ്‍ ഡോളറാണ് (25.24 കോടി രൂപ) സമ്മാനത്തുക. പൂജ്യങ്ങള്‍ കണ്ടിട്ട് എനിക്ക് വിശ്വസിക്കാനായില്ല. അപ്പോഴേ ഭാര്യയെ വിളിച്ചു പറഞ്ഞു. പക്ഷേ ആദ്യം അവള്‍ എന്നെ വിശ്വസിച്ചില്ല. പണ്ടും ഇങ്ങനെ ഞാന്‍ പറ്റിച്ചിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.
Discussion about this post