മാരുതി കാറുകളുടെ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിടുന്നതായി റിപ്പോര്‍ട്ട് ചെറുകാറുകളുടെ വില്‍പ്പന ഒക്ടോബര്‍ മാസത്തില്‍ വളരെ മോശമാണ്. ബലെനോ , സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗോ എസ്, ടൂര്‍ എസ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന കോംപാക്റ്റ് കാര്‍ വില്‍പ്പനയും ആള്‍ട്ടോയും എസ്-പ്രെസോയുയുമൊക്കെ വില്‍പ്പന കുറഞ്ഞ മിനികാറുകളാണ്, കഴിഞ്ഞ മാസം ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകളുടെ 65,948 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 80,662 യൂണിറ്റായിരുന്നു.
എന്നാല്‍ ഇതിന് പിന്നിലെ കാരണമാണ് വിചിത്രം. ചെറുകാറുകളുടെ വില്‍പന കുറയുന്നത് ഇപ്പോള്‍ അവയുടെ ഫീച്ചറുകള്‍ വര്‍ധിച്ചതിനാലാണെന്നതാണ് കണ്ടെത്തല്‍. കൂടുതല്‍ സുരക്ഷാ സവിശേഷതകള്‍ ലഭിച്ചതോടെ ഈ മോഡലുകളുടെ വിലയും വര്‍ദ്ധിച്ചു. എന്നാല്‍ വാഗണ്‍ആര്‍, ബലേനോ, സ്വിഫ്റ്റ് എന്നിവ വിപണിയില്‍ വരുന്ന അതേ വിലയില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സബ് കോംപാക്റ്റ് എസ്യുവി ലഭിക്കും.
എല്ലാ മാസവും ആള്‍ട്ടോയുടെയും എസ്-പ്രസോയുടെയും വില്‍പ്പനയില്‍ വന്‍ ഇടിവാണ് സംഭവിക്കുന്നത്. അള്‍ട്ടോ k10ന്റെ വില 3.99 ലക്ഷം രൂപ മുതലാണ്. ഈ കാറില്‍ നാലുപേര്‍ക്ക് സുഖമായി ഇരിക്കാം. എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറിനുള്ളത്. ഇത് സിഎന്‍ജിയിലും ലഭ്യമാണ്. സിഎന്‍ജി കാറിന്റെ വില 4.26 ലക്ഷം രൂപ മുതലാണ്. കാറിന് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉണ്ട്. ഈ രണ്ട് കാറുകളും എഞ്ചിനുകളില്‍ നല്ല മികവുള്ളവയാണ്.
Discussion about this post