എന്തുകൊണ്ടാണ് സോഡാ കാനുകളുടെ അടിഭാഗം കുഴിഞ്ഞിരിക്കുന്നത്. സോഡാ ജലത്തിലെ പ്രധാന ഘടകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം സൃഷ്ടിക്കുന്ന ഉയര്‍ന്ന മര്‍ദ്ദത്തെ നേരിടാന്‍ ഈ രീതിയിലുള്ള രൂപകല്‍പ്പന സഹായിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വളരെ നേര്‍ത്ത അലുമിനിയം കൊണ്ടാണ് സോഡ കാനുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് കാനിന്റെ ഈ സവിശേഷ ആകൃതി മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
ഇത്തരം കാനുകളുടെ മറ്റൊരു പ്രധാന സവിശേഷത കാനുകളുടെ അടിഭാഗത്തെ ഉയര്‍ന്നുനില്‍ക്കുന്ന അരികുകളാണ്. ടേബിളുകള്‍, ഫ്രിഡ്ജ് എന്നിവയുടെ പ്രതലങ്ങളില്‍ ഇവയെ നിവര്‍ത്തിവെയ്ക്കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ ഇടുങ്ങിയ സ്ഥലത്തും ഇവയെ സൗകര്യപ്രദമായി അടുക്കിവെയ്ക്കാന്‍ ഈ ആകൃതിയിലൂടെ സാധിക്കും.
അതേസമയം സോഡ കാനുകളുടെ ഈ പുതിയ ആകൃതി ഈയടുത്താണ് പ്രചാരത്തിലായത്. മുമ്പ് സോഡാ കാനുകളുടെ അടിഭാഗം പരന്നതായിരുന്നുവെന്നാണ് റീഡേഴ്സ് ഡൈജസ്റ്റ് പറയുന്നത്. എന്നാല്‍
1967 ആയപ്പോഴേക്കും പെപ്സി-കൊക്കക്കോള തുടങ്ങിയ ബ്രാന്‍ഡുകള്‍ ബോട്ടിലിന് പകരമായി അലുമിനിയം ഉപയോഗിച്ചുള്ള കാനുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. ഇതോടെയാണ് ഇന്ന് കാണുന്ന രീതിയിലുള്ള മാറ്റങ്ങള്‍ സോഡ കാനിന് വരുത്തിയത്.
Discussion about this post