ന്യൂയോർക്ക്: അമേരിക്കയിൽ മറ്റൊരു തിരഞ്ഞെടുപ്പ് കൂടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പതിവിൽ നിന്നും വിപരീതമായി ശക്തമായ മത്സരമാണ് റിപ്പബ്ലിക്കൻ- ഡെമോക്രാറ്റിക് പാർട്ടികൾ തമ്മിലുള്ളത്. ഡൊണാൾഡ് ട്രംപും, കമല ഹാരിസുമാണ് ഇക്കുറി പ്രസിഡന്റ് പദവിയ്ക്കായി മത്സരിക്കുന്നത്. ഇവരിൽ ആരാകും വിജയിക്കുക എന്നത് പ്രവചനാതീതമാണ്.
ഇവരിൽ ആര് ജയിച്ചാലും അവർക്ക് കോളടിച്ചു. അമേരിക്കയുടെ ഭരണം മാത്രമല്ല വലിയ ശമ്പളവും ആനുകൂല്യങ്ങളും ആണ് പ്രസിഡന്റിന് ലഭിക്കുക. ഈ തുക കേട്ടാൽ ഞെട്ടുമെന്നകാര്യം ഉറപ്പാണ്.
63,795 ഡോളർ അഥവാ 53 ലക്ഷം ആണ് ആണ് ശരാശരി അമേരിക്കക്കാരന്റെ പ്രതിവർഷ ശമ്പളം. എന്നാൽ പ്രസിഡൻിന് ആകട്ടെ 400,000 ഡോളർ അഥവാ 3.36 കോടി രൂപയാണ് പ്രസിഡന്റിന് ശമ്പളമായി ലഭിക്കുക. ഇതിന് പുറമേ മറ്റ് ആനുകൂല്യങ്ങളും പ്രസിഡന്റിന് ലഭിക്കും.
അമേരിക്കൻ പ്രസിഡന്റിന്റെ യാത്രകൾക്കായി പ്രതിവർഷം 84 ലക്ഷം രൂപയാണ് നൽകുക. ഇതിന് പുറമേ വിനോദങ്ങൾക്കായി 16 ലക്ഷം രൂപയും ലഭിക്കും. പെൻഷനും മറ്റ് ആനുകൂല്യങ്ങളും പ്രസിഡന്റിന്റെ അവകാശങ്ങളിൽപെടുന്നു. ഒരു ലക്ഷം ഡോളറാണ് അമേരിക്കൻ പ്രസിഡന്റിന് വീട് മാറുമ്പോഴുള്ള ചിലവിനായി നൽകുക. ഇതിന് പുറമേ മറ്റ് ആനുകൂല്യങ്ങളും വരും. എല്ലാം കൂടി കണക്കാക്കിയാൽ ശമ്പളത്തിന് പുറമേ പ്രസിഡന്റിന് പ്രതിവർഷം 4 കോടിയിലധികം തുകയാണ് ആനുകൂല്യമായി ലഭിക്കുക. ഇത് കൂടാതെ രണ്ട് കോടിയോളം രൂപ പെൻഷനായും ലഭിക്കും.
Discussion about this post