ന്യൂഡൽഹി: പുതിയ കോംപാക്ട് സെഡാൻ വാഹനത്തിന്റെ വരവ് പ്രഖ്യാപിച്ച് വാഹന നിർമ്മാതാക്കളായ ഹോണ്ട. ഹോണ്ട അമേസിന്റെ പുതിയ മോഡലാണ് വാഹന നിർമ്മാതാക്കൾ പുറത്തിറക്കാനൊരുങ്ങുന്നത്. വാഹനത്തിന്റെ വരവ് കോംപാക്ട് സെഡാൻ വാഹന വിപണിയിൽ ശക്തമായ മത്സരത്തിനാകും വഴി തെളിയ്ക്കുക.
മാരുതിയുടെ സുസുക്കി ഡിസയറിന്റെ പുതിയ മോഡൽ പുറത്തിറങ്ങാൻ ഇനി നാളുകൾ മാത്രമാണ് ഉള്ളത്. ഇതിനിടെയാണ് ഹോണ്ട പുതിയ മോഡലിന്റെ വരവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു വാഹനങ്ങളും തമ്മിലാകും വിപണിയിൽ ശക്തമായ മത്സരം ഉണ്ടാകുക.
ഹോണ്ട അമേസിന്റെ രണ്ടാം തലമുറ മോഡലിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് മൂന്നാം തലമുറ വാഹനം വിപണിയിൽ എത്തുന്നത്. പ്രഖ്യാപനത്തോടൊപ്പം പുതിയ മോഡലിന്റെ ഡിസൈൻ സംബന്ധിച്ച് സൂചന നൽകുന്ന ചിത്രവും ഹോണ്ട പങ്കുവച്ചിട്ടുണ്ട്.
മുൻഭാഗത്ത് ഷാർപ്പായിട്ടുള്ള ഡിസൈനോട് കൂടിയാണ് പുതിയ വാഹനം നിർമ്മിച്ചിരിക്കുന്നത് എന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. ഡ്യുവൽ സ്‌ക്വയർ എൽ.ഇ.ഡി. പ്രൊജക്ഷൻ ഹെഡ്ലാമ്പ്, എൽ ഷേപ്പിലുള്ള ഡി.ആർ.എൽ. താരതമ്യേന വലിപ്പം കുറഞ്ഞ ഗ്രില്ല്, കൂടുതൽ സ്പോർട്ടിയായ ബമ്പർ, ക്രീസസും പവർലൈൻ, നീളമുള്ള ബോണറ്റ് എന്നിവയാണ് ടീസറിലൂടെ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത് മറ്റ് സവിശേഷതകളെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.
2013 ലാണ് ഹോണ്ട ആദ്യ കോംപാക്ട് സെഡാൻ ആയ അമേസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്. വളരെ ഒതുങ്ങിയ വണ്ടി ആയതിനാൽ നഗരപ്രദേശങ്ങളിൽ വലിയ ഡിമാൻഡ് ആയിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം 2018 ൽ അമേസ് രണ്ടാം തമുറ വാഹനം പുറത്തിറക്കി. ഇതിന് ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ നിരത്തുകൾ കീഴ്‌പ്പെടുത്താൻ മൂന്നാംതലമുറ വാഹനം എത്തുന്നത്.
Discussion about this post