ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ബിടൗണിന്റെ കിംഗ് ഖാൻ കഴിഞ്ഞ ദിവസമാണ് തന്റെ 59 ാം പിറന്നാൾ ആഘോഷിച്ചത്. കോടിക്ലബ്ബിലെത്തുന്ന സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കുന്നതിനോടൊപ്പം തന്റെ പ്രിയതമ ഗൗരിഖാനും മൂന്ന് മക്കൾക്കും പ്രിയപ്പെട്ട ഭർത്താവും പിതാവും കൂടിയാണ് ഷാറൂഖ് ഖാൻ. ഷാരൂഖ് സിനിമയിൽ അത്ര കണ്ട് താരമല്ലാതിരുന്ന കാലത്താണ് ഗൗരിഖാനെ വിവാഹം കഴിക്കുന്നത്. ബിടൗണിൽ ഏറെ സന്തോഷത്തോടെ ദാമ്പത്യം നയിക്കുന്നവരാണിവർ.
എന്നാൽ ഒരിടയ്ക്ക് ഷാരൂഖ് ഖാന്റെയും ഗൗരിഖാന്റെയും ദാമ്പത്യത്തിന് ഉലച്ചിൽ സംഭവിച്ചിരുന്നു. ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയായിരുന്നുവേ്രത അതിന് കാരണം. നിരവധി നടിമാരുമായി ഷാരൂഖിന് സൗഹൃദമുണ്ടെങ്കിലും പ്രിയങ്കയുമായുള്ള അടുപ്പം ഇതിലേറെ ചർച്ചയായി. ഡോൺ 2 എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഇവർ കടുത്ത പ്രണയത്തിലായിരുന്നു എന്നാണ് വിവരം. പ്രണയവിവരം അറിഞ്ഞതോടെ ഗൗരി വിവാഹബന്ധം ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. ഇതോടെ ഷാരൂഖ് പ്രിയങ്കയുമൊത്ത് അഭിനയിക്കില്ലെന്ന് വാക്ക് നൽകിയത്രേ.
2013 ൽ ഷാരൂഖിന് ഇളയ മകൻ അബ്രാം ജനിച്ചു. ഇതേ കാലഘട്ടത്തിലാണ് പ്രിയങ്കയ്ക്ക് ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതും നടി ഹോളിവുഡിലേക്ക് ശ്രദ്ധ തിരിക്കുന്നതും. തന്റെ അവസരങ്ങൾ ചിലർ ഇല്ലാതാക്കിയെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞിട്ടുണ്ട്. ഗൗരി ഖാനും സുഹൃത്തായ കരൺ ജോഹറും ചേർന്ന് നടത്തിയ ഇടപെടലുകളാണ് പ്രിയങ്കയുടെ ബോളിവുഡ് കരിയർ തന്നെ ഇല്ലാതാക്കിയതെന്ന് ബോളിവുഡിൽ അടക്കം പറച്ചിലുണ്ട്. ഷാറൂഖ് ഖാനുമൊത്ത് മാത്രമല്ല അക്ഷയ് കുമാറിന്റെ പേര് ചേർത്ത് വച്ചും പ്രിയങ്കയ്ക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതോടെ അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയും പ്രിയങ്കയോടൊപ്പം അഭിനയിക്കുന്നത് വിലക്കി.
ബോളിവുഡ് കരിയറിനെ ബാധിച്ചുവെങ്കിലും പ്രിയങ്ക ഇന്ന് ഹോളിവുഡിൽ സജീവമാണ്. പോപ് ഗായകൻ നിക് ജോനാസിനെ വിവാഹം ചെയ്ത് മകൾക്കൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാണ് താരം.
Discussion about this post