ചെന്നൈ: ശിവകാർത്തികേയൻ നായകനായ അമരൻ സിനിമയെ പ്രകീർത്തിച്ച് നടി ജ്യോതിക. സിനിമ കണ്ടതിന് ശേഷം സോഷ്യൽ മീഡിയ വഴിയായിരുന്നു നടിയുടെ പ്രതികരണം. വജ്രം പോലൊരു സിനിമയാണ് അമരൻ എന്ന് ജ്യോതിക പറഞ്ഞു.
അമരൻ സിനിമയുടെ ടീമിന് സല്യൂട്ട്. രാജ്കുമാർ പെരിയസാമി എന്തൊരു വജ്രം പോലത്തെ സിനിമയാണ് നിങ്ങൾ ചെയ്തിരിക്കുന്നത്. ജയ് ഭീമിന് ശേഷം തമിഴ് സിനിമയിലെ മറ്റൊരു ക്ലാസിക് ആണ് അമരൻ. കഥാപാത്രമായി ജീവിക്കാൻ ശിവകാർത്തികേയൻ എടുത്ത കഠിനാധ്വാനം ഊഹിക്കാൻ കഴിയും. എന്തൊരു അഭിനേത്രിയാണ് സായ് പല്ലവി. അവസാന 10 മിനിറ്റിൽ നിങ്ങൾ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. മിസിസ് ഇന്ദു റബേക്ക വർഗ്ഗീസ് നിങ്ങളുടെ ത്യാഗവും ശുഭാപ്തിവിശ്വാസവും എന്റെ മനസ് തൊട്ടു.
മുകുന്ദ് വരദരാജൻ നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ ഓരോ വ്യക്തിയും നിങ്ങളുടെ ധീരത ആഘോഷമാക്കുന്നു. ഓരോ രക്ഷിതാവും നിങ്ങളുടെ മകളെ പോലെ സ്വന്തം മക്കളെ വളർത്താൻ ശ്രമിക്കുന്നു. ഇത് സൈന്യത്തിന്റെ ആദരാഞ്ജലിയാണ്. ഈ വജ്രം പ്രേഷകർ കാണാതെ പോകരുതെന്നും ജ്യോതിക പറഞ്ഞു.
Discussion about this post