ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപൂരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരവാദികളുമായി ഇന്നലെ മുതല്‍ തുടരുന്ന ഏറ്റുമുട്ടലില്‍ പട്ടാള ക്യാപ്റ്റനും ജവാനും കൂടി കൊല്ലപ്പെട്ടു. ഇതോടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
രാവിലെ ഭീകരവാദികള്‍ ഒളിച്ചിരുന്ന കെട്ടിടം പരിശോധിക്കുന്നതിനിടെയാണ് ഇരുപത്തിരണ്ടുകാരനായ പട്ടാള ക്യാപ്റ്റന്‍ പവന്‍കുമാര്‍ കൊല്ലപ്പെട്ടത്. ഇന്നലെ രണ്ട് സിആര്‍പിഎഫ് ജവാന്മാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം ശക്തിപ്പെട്ടതോടെ ശ്രീനഗര്‍ജമ്മു ഹൈവേ അടച്ചിട്ടുണ്ട്. പുല്‍വാമ ജില്ലയില്‍ പാംപോറില്‍ സിആര്‍പിഎഫ്. വാഹനവ്യൂഹത്തിന് നേരേ ശനിയാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. പ്രത്യാക്രമണത്തെത്തുടര്‍ന്ന് ഭീകരര്‍ സമീപത്തെ ഗവണ്മെന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലേക്ക് ഓടിക്കയറി.
ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും അടക്കം 115ലേറെപ്പേര്‍ ഈസമയം ഇവിടെയുണ്ടായിരുന്നു. കരസേനയുടെ 15ാം കോറില്‍ നിന്നുള്ള കമാന്‍ഡോകളും പോലീസും ഇവരെ കെട്ടിടത്തില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.
Discussion about this post