തിരുവനന്തപുരം : മുനമ്പത്തെ ഭൂമി വഖഫിന്റേത് തന്നെയെന്ന് വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. ആ ഭൂമി സംരക്ഷിക്കുക എന്നുള്ളത് വഖഫ് ബോർഡിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ പെട്ടെന്ന് തന്നെ ആരെയും കുടിയൊഴിപ്പിക്കില്ല എന്നും വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി.
നിയമങ്ങൾ അനുസരിച്ചാണ് വഖഫ് ബോർഡിന്റെ പ്രവർത്തനം. മുനമ്പത്തെ ഭൂമിയിൻമേലുള്ള വിഷയം 1962ൽ തുടങ്ങിയതാണ്. അവിടുത്തെ താമസക്കാരുടെ രേഖകൾ പരിശോധിക്കാൻ വഖഫ് ബോർഡ് തയ്യാറാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ആശങ്ക വളർത്താൻ വഖഫ് ബോർഡ് ശ്രമിച്ചിട്ടില്ല എന്നും എം കെ സക്കീർ അറിയിച്ചു.
മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ബോർഡിനെ ഒരു ഭീകരജീവിയായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. മുനമ്പത്തെ വിവാദ ഭൂമി ഒരു വ്യക്തി വഖഫിന് നൽകിയതാണ്. നിലവിലെ പ്രശ്നത്തിന് നിയമപരമായി പരിഹാരം കാണും. ബാക്കി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ എന്നും വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി.
Discussion about this post