ടെഹ്റാൻ; ഇറാനിൽ ഹിജാബിനെതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച യുവതിയെ കാണാനില്ലെന്ന് പരതി. ടെഹ്‌റാൻ യൂണിവേഴ്‌സിറ്റിയിൽ ധരിച്ചിരുന്ന വസ്ത്രമൂരി അടിവസ്ത്രത്തിൽ നടന്നു പ്രതിഷേധിച്ച സ്ത്രീയെ ഇറാന്റെ സെക്യൂരിറ്റി സംഘം ക്രൂരമായി മർദ്ദിച്ച് തടവിലാക്കിയ ശേഷം അവരെ കുറിച്ച് യാതൊരുവിവരവും ലഭ്യമല്ലെന്നാണ് ആരോപമം ഉയരുന്നത്.
യുവതിയെ കാണാതായ വിവരം കാട്ടുതീപോലെ പടർന്നപ്പോൾ ടെഹ്റാൻ യൂണിവേഴ്‌സിറ്റി അധികൃതർ യുവതിയുടേത് ഹിജാബ് വിരുദ്ധ പ്രതിഷേധം ആയിരുന്നില്ലെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് അവർ അങ്ങനെ ക്യാമ്പസിൽ പ്രകടനം നടത്തിയതെന്നും വിശദീകരിക്കുകയായിരുന്നു. യുവതിയുടെ വ്യക്തിവിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
കാറിൽ വലിച്ചിഴച്ച് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ക്രൂരമായി സുരക്ഷ ഉദ്യോഗസ്ഥർ യുവതിയെ മർദിച്ചതായി സംഭവത്തിന് ദൃക്സാക്ഷിയായവർ പറയുന്നു. ഒരു ദൃക്‌സാക്ഷി പറയുന്നതനുസരിച്ച്, പെൺകുട്ടിയെ മതപോലീസ് ക്രൂരമായി മർദ്ദിച്ചപ്പോൾ കാറിന്റെ ഡോറിൽ തലയിടിക്കുകയും രക്തം വാർന്നൊഴുകുകയും ചെയ്തിരുന്നുവത്രേ. സ്ത്രീകളെ കൊന്നൊടുക്കാൻ മടിയില്ലാത്ത മതഭരണകൂടവും മതപൊലീസും ക്യാമ്പസിൽ പ്രതിഷേധിച്ച യുവതിയെ ഇല്ലായ്മ ചെയ്‌തോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 2022-ൽ, ഹിജാബ് നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ ഇറാനിയൻ കുർദിഷ് വനിത മഹ്സ അമിനിയുടെ പിൻഗാമിയാകുമോ പേരറിയാത്ത യുവതിയെന്നും ആളുകൾ ചോദിക്കുന്നു.
Discussion about this post