അഹമ്മദാബാദ് : 48 മണിക്കൂറിനിടെ പാക്കിസ്ഥാന്‍ മറൈയ്ന്‍ സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) 88 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി ദേശീയ മല്‍സ്യത്തൊഴിലാളികളുടെ സംഘടന. 16 ബോട്ടുകളും പിടിച്ചെടുത്തു. പിടികൂടിയവരെ കറാച്ചി തുറമുഖ പോലീസിന് കൈമാറി.
ഗുജറാത്ത് തീരത്തെ ജഖു തുറമുഖത്തിന് പുറത്തുവച്ചാണ് 48 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. ഒന്‍പത് ബോട്ടുകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്തുനിന്നും 40 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 7 ബോട്ടുള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
രാജ്യാന്തര തീര അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. കടലില്‍ അതിര്‍ത്തി നിയന്ത്രിക്കുന്നതിന് നിലവില്‍ പ്രത്യേക അടയാളങ്ങളൊന്നും ഇല്ല. ജിപിഎസ്സിനെ ആശ്രയിച്ചാണ് മല്‍സ്യത്തൊഴിലാളികള്‍ നീങ്ങുന്നത്.
എന്നാല്‍ പുതിയ ഉപകരണങ്ങളില്‍ മാത്രമേ ഇത്തരം സൗകര്യങ്ങള്‍ ഉള്ളു. മറ്റുള്ളവര്‍ക്ക് അതിര്‍ത്തി നിര്‍ണയിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പാക്ക് നടപടിയെ പറ്റി സംസ്ഥാന അധികൃതരോടും ഇന്ത്യന്‍ തീര സംരക്ഷണസേനയ്ക്കും വിവരം കൈമാറിയിട്ടുണ്ടെന്ന് തൊഴിലാളി സംഘടനാ നേതാവ് അറിയിച്ചു.
Discussion about this post