നിങ്ങള്‍ക്ക് വല്ലാത്ത ക്ഷീണം തോന്നാറുണ്ടോ, അതായത് കിടന്ന സ്ഥലത്ത് നിന്ന് എഴുന്നേല്‍ക്കാനാവാത്ത തരത്തിലുള്ള ക്ഷീണം. എന്താണ് ഈ അവസ്ഥയ്ക്ക് പിന്നില്‍. പലപ്പോഴും ഈ ലക്ഷണത്തിന് പിന്നില്‍് നിശബ്ദ നിര്‍ജ്ജലീകരണം. എന്ന അവസ്ഥയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ശരീരം സ്വീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം നഷ്ടപ്പെടുമ്പോഴാണ് ഇതുപോലെ നിര്‍ജ്ജലീകരണം സംഭവിക്കുന്നത്. കാലാവസ്ഥ മാറ്റങ്ങള്‍ക്കൊപ്പം പനിയും ജലദോഷവും നിര്‍ജ്ജലീകരണത്തിന് കാരണമാകാറുണ്ട്. എന്നാല്‍ നിര്‍ജ്ജലീകരണം നേരിടുന്നുവെന്ന് പോലും തിരിച്ചറിയാറില്ല.
എന്തൊക്കെയാണ് ഇതിന് കാരണമാകുന്നതെന്ന് നോക്കാം
അമിതമായ വിയര്‍പ്പ്, വയറിളക്കം, ഛര്‍ദ്ദി, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തുടങ്ങി വിവിധ ഘടകങ്ങള്‍ കാരണം ഇത് സംഭവിക്കാം. ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെടുമ്പോള്‍, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടും. ഈ ഇലക്ട്രോലൈറ്റുകള്‍ കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് പ്രധാനമാണ്. ഇത് പരിഹരിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നത്തിലേക്ക് നയിക്കാം.
നീര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍
ദാഹം, വരണ്ട വായ, ക്ഷീണം, തലവേദന എന്നിവയാണ് നിര്‍ജ്ജലീകരണത്തിന്റെ ചില സാധാരണ ലക്ഷണങ്ങള്‍. ചില കഠിനമായ കേസുകളില്‍ നിര്‍ജ്ജലീകരണം തലകറക്കം, ആശയക്കുഴപ്പം, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, കൂടാതെ അപസ്മാരം എന്നിവയ്ക്ക് കാരണമാകും. പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ ഇത് ആരെയും ബാധിക്കാം അതിനാല്‍ തന്നെ വളരെ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.
Discussion about this post