അന്യഗ്രഹജീവികളെക്കുറിച്ച് നിരവധി വാര്‍ത്തകളും പഠനറിപ്പോര്‍ട്ടുകളുമാണ് ദിനം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 1960 കളിലും 70കളിലും ഇവരുടെ വാഹനങ്ങളെന്ന് കരുതപ്പെടുന്ന പറക്കും തളികകളുടെ സാന്നിധ്യം വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.
കൂടുതലായും മിലിട്ടറി ബേസുകളുമായി ബന്ധപ്പെട്ടാണ് ഇവരുടെ സാന്നിധ്യം കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതോടെ അന്യഗ്രഹ ജീവികളും ഗവര്‍മെന്റും തമ്മില്‍ എന്തൊക്കെ രഹസ്യധാരണകളും നീക്കവുമുണ്ടെന്ന തരത്തിലുള്ള സംവാദങ്ങള്‍ ഉയര്‍ന്നുവന്നു. ആദ്യം വെറും അഭ്യൂഹങ്ങളെന്നതരത്തില്‍ ഇവ തള്ളിക്കളഞ്ഞെങ്കിലും പിന്നീട് ഗവേഷകര്‍ ഇത് ശരിയാണെന്ന് പലപ്പോഴും സമ്മതിച്ചിട്ടുണ്ട്.
അതിലൊരാളാണ് റോബര്‍ട്ട് ഹേസ്റ്റിംഗ്‌സ് യുഎസ് മിലിട്ടറിയുടെ പ്രധാനപ്പെട്ട ന്യുക്ലിയര്‍ മിസൈല്‍ ബേസുകളിലെല്ലാം ഇവര്‍ സജീവ സാന്നിധ്യമായിരുന്നുവെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം പറയുന്നു. നിരവധി സൈനികര്‍ ഇതുസംബന്ധിച്ച് തന്നോട് തുറന്നു പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
അവര്‍ നമ്മുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചുകൊണ്ടാണ് ഇരിക്കുന്നത്. നന്മക്കാണോ അതോ ഉപദ്രവത്തിനാണോ എന്നൊന്നും ഇപ്പോള്‍ തീര്‍ച്ചയാക്കാനാവില്ല എങ്കിലും ഗവര്‍മെന്റ് ഇത് പുറത്തുവരാതിരിക്കാനാണ് നോക്കുന്നത്. അവരുടെ ഭയം എന്തൊക്കെയോ ഒളിപ്പിക്കുന്നതാണ് റോബര്‍ട്ട് പറയുന്നു.
Discussion about this post