മുടി എപ്പോഴും ചീകി ഒതുക്കി വയ്ക്കണം എന്നാണ് പഴമക്കാർ പറയാറുള്ളത്. അതുകൊണ്ട് തന്നെ വീട്ടിൽ ഇരിക്കുമ്പോഴും മുടി ചീകി ഒതുക്കി വൃത്തിയാക്കി വയ്ക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. പുറത്ത് പോകുമ്പോഴാണ് സാധാരണയായി നാം മുടി വൃത്തിയായി ചീകി ഒതുക്കി വയ്ക്കാറുള്ളത്. എന്നാൽ ചിലർ രാത്രി ഉറങ്ങുന്നതിന് മുൻപായി മുടി ചീകി കെട്ടിവയ്ക്കാറുണ്ട്.
ഇടയ്ക്കിടെ മുടി ചീകുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ചിലരെങ്കിലും കേട്ട് കാണും. അതുകൊണ്ട് തന്നെയാണ് ചിലർ ഉറങ്ങാൻ പോകുന്ന നേരം മുടി നന്നായി ചീകി കെട്ടിവയ്ക്കാറുള്ളത്. വാസ്തവത്തിൽ ഇങ്ങനെ ചെയ്യുന്നത് മുടിയ്ക്ക് നല്ലതാണോ?.
ഉറങ്ങാൻ പോകുന്നതിന് മുൻപ് ചീകുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ എല്ലാദിവസവും രാത്രി മുടി ചീകി വൃത്തിയാക്കണം എന്നും വിദഗ്ധർ പറയുന്നുണ്ട്. രാത്രിയിൽ മുടി ചീകുന്നത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുന്നതിന് കാരണം ആകും. ക്രമേണ ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
രാത്രി കാലങ്ങളിൽ ആരും തല കഴുകാറില്ല. അതുകൊണ്ട് തന്നെ പുറത്തുനിന്നുള്ള പൊടിയും അഴുക്കുമെല്ലാം മുടിയിൽ അടിഞ്ഞിരിക്കും. ഇവ പോകാൻ രാത്രി മുടി ചീകുന്നതിലൂടെ കഴിയും. രാത്രി മുടി ചീകുന്നത് വേരുകൾക്ക് ബലം നൽകും. ഇതുവഴി മുടികൊഴിച്ചിൽ കുറയും. രാത്രി തല ചീകുന്നവരുടെ തലയിൽ താരന്റെ ശല്യം ഉണ്ടാകില്ല. മുടിയുടെ തിളക്കത്തിന് രാത്രി ചീകുന്നത് വളരെ നന്നായിരിക്കും. മുടി പൊട്ടിപ്പോകുന്നതും കുറയ്ക്കുന്നു.
Discussion about this post