സ്ഥിരമായി ബൈക്കുകൾ ഉപയോഗിക്കുന്നവരാകും നമ്മളിൽ പലരും. ചെറുയാത്രകൾക്ക് മുതൽ ദീർഘദൂരയാത്രകൾക്ക് വരെ നാം ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ബൈക്കുകളുടെ ചില ഭാഗങ്ങളുടെ പൂർണമായ ഉപയോഗം നമുക്ക് അറിവുണ്ടാകാൻ സാധ്യതയില്ല.
ഇത്തരത്തിലൊന്നാണ് മോട്ടോർസൈക്കിളിന്റെ ഹാൻഡിൽ ബാറിന്റെ അറ്റത്തായി പ്രത്യാകിച്ച് 100 സിസിയിൽ കൂടുതലുള്ള എഞ്ചിൻ ശേഷിയുള്ള ബൈക്കുകളിലെ അറ്റത്തെ വസ്തു ശ്രദ്ധിച്ചിട്ടുണ്ടോ? ബൈക്കിന്റെ ഹാൻഡിൽ ബാറിന്റെ നീളവും ഭംഗിയും വർദ്ധിപ്പിക്കാൻ നൽകിയിരിക്കുന്ന എന്തെങ്കിലുമാണെന്നാണോ ധാരണ. എന്നാൽ അതല്ല. ഹാൻഡിൽ ബാർ പ്രൊട്ടക്റ്റർ എന്നാണ് ഇതിന്റെ പേര്. പേര് പോലെ തന്നെ ഇതിന്റെ കടമയും ഹാൻഡിൽ ബാർ പ്രൊട്ടക്ഷൻ തന്നെയാണ്.
റൈഡിംഗ് സമയത്ത് സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കാനും അപകട സമയത്ത് കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിലും അവ നിർണായക പങ്ക് വഹിക്കുന്നു. വീഴ്ചയിൽ ഹാൻഡിൽബാറിന് കേടുപാടുകൾ കുറയ്ക്കാൻ ഹാൻഡിൽബാർ എൻഡ് പ്രൊട്ടക്ടറുകൾ സഹായിക്കുന്നു. ബ്രേക്ക്, ക്ലച്ച് ലിവറുകൾ വളയുകയോ തകരുകയോ ചെയ്യുന്നത് തടയാനാണ് ഇത് നൽകുന്നത്. ബൈക്ക് മറ്റ് വാഹനങ്ങളുമായോ വസ്തുക്കളുമായോ കൂട്ടിയിടിക്കുമ്പോൾ സുരക്ഷാ ഫീച്ചറായി ഹാൻഡിൽ ബാർ എൻഡ് പ്രവർത്തിക്കുന്നു. മിററുകൾ തകരുന്നതിൽ നിന്ന് സംരക്ഷിക്കുകയും അത്തരം സംഭവങ്ങളിൽ റൈഡറുടെ കൈകൾക്ക് സംരക്ഷണമേകാനും കൂടിയാണ് ഇവ ഇൻസ്റ്റാൾ ചെയ്യുന്നത്.
ഹാൻഡിൽബാർ എൻഡ് പ്രൊട്ടക്ടറുകൾ കൊണ്ടുള്ള മറ്റൊരു പ്രധാന നേട്ടം വൈബ്രേഷൻ കുറയ്ക്കാൻ സഹായിക്കുന്നുവെന്നതാണ്.വൈബ്രേഷൻ ലഘൂകരിക്കുന്നതിന് കൂടിയാണ് ഈ പ്രൊട്ടക്ടറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Discussion about this post