എല്ലാവർക്കും അവരുടേതായ ഇഷ്ടനിറങ്ങൾ ഉണ്ടാകും. ചിലർക്ക് പച്ചയാണെങ്കിൽ ചിലർക്ക് റോസ്. ചിലർക്ക് ചുവപ്പാണെങ്കിൽ ചിലർക്ക് നീല. അങ്ങിനെ പോകുന്നു ഇഷ്ടനിറങ്ങളുടെ പട്ടിക. വസ്ത്രമുൾപ്പെടെ വാങ്ങുമ്പോൾ അത് നമ്മുടെ ഇഷ്ടനിറമാകാൻ നാം ശ്രദ്ധിക്കാറുണ്ട്. ഈ ലോകത്ത് പല നിറങ്ങൾ ഉണ്ട്. എന്തുകൊണ്ടാണ് അതിൽ നിന്ന് ചിലത് മാത്രം നമ്മുടെ ഇഷ്ടനിറം ആകുന്നത്.
നമ്മുടെ സ്വഭാവ സവിശേഷതകളാണ് ചില നിറങ്ങൾ മാത്രം നാം ഇഷ്ടപ്പെടാൻ കാരണം ആയത്. അതായത് നമ്മുടെ സ്വഭാവവും ഇഷ്ടനിറവും തമ്മിൽ ബന്ധമുണ്ട് എന്നർത്ഥം. ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടമുള്ള നിറമാണ് നീല. ഈ നിറം ഇഷ്ടമുളളവരുടെ സ്വഭാവം എങ്ങനെയാണെന്ന് നോക്കാം.
നീല നിറം ഇഷ്ടമുള്ളവർ സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്നവരാകും. സ്വന്തം വിശ്വാസങ്ങളെയും ആദർശങ്ങളെയും മുറുകെ പിടിയ്ക്കുന്നവരാണ് ഇക്കൂട്ടർ. സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഇവർ എല്ലായ്‌പ്പോഴും സൗഹാർദ്ദം ആഗ്രഹിക്കുന്നവരാണ്. വളരെ സെൻസിറ്റീവ് ആയ ആളുകൾ ആയിരിക്കും ഇക്കൂട്ടർ. എല്ലായ്‌പ്പോഴും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നവരാണ് ഇവർ.
സ്ഥിരത ഇവരുടെ ജീവിതത്തിന്റെയും സ്വഭാവത്തിന്റെയും പ്രധാന സവിശേഷതയാണ്. വീടും ഇടപഴകുന്ന പരിസരവും വളരെ വൃത്തിയോടെ വയ്ക്കുന്നവരാണ് ഇവർ. വിശാലഹൃദയത്തിന് ഉടമയാണ് ഇക്കൂട്ടർ. പൊതുവെ അലസരാണെന്ന് തോന്നുമെങ്കിലും കാര്യങ്ങളെ ആത്മാർത്ഥതയോടെ സമീപിക്കാറ്. ഏതൊരു കാര്യത്തിലും നന്നായി ചിന്തിച്ച ശേഷമാകും തീരുമാനം എടുക്കുക. കലയോട് താത്പര്യം ഉള്ളവരാണ് ഇക്കൂട്ടർ.
Discussion about this post