തിരുവനന്തപുരം: മോട്ടോര്‍ ബൈക്കുകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി ഇന്‍സ്റ്റഗ്രാം റീലുകളാക്കി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി. അഭ്യാസപ്രകടനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു. കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണിത്.
ബൈക്കില്‍ ഇങ്ങനെ അഭ്യാസപ്രകടനം നടത്തിയവര്‍ 15,000 രൂപ മുതല്‍ ഒരുലക്ഷത്തോളം രൂപ വരെ പിഴ ഒടുക്കേണ്ടിവരുമെന്നാണ് സൂചന. ഇത്തരത്തില്‍ അഭ്യാസം നടത്തിയ അഞ്ചുവാഹനങ്ങളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ ബൈക്ക് സ്റ്റണ്ടുമായി ബന്ധപ്പെട്ട് പങ്കുവെച്ച റീലുകള്‍ നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്.
ബൈക്കുകളുടെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ട്. ചില ബൈക്കുകളില്‍ നമ്പര്‍ പ്ലേറ്റ് ഇല്ല, ചിലതില്‍ നമ്പര്‍ പ്ലേറ്റ് വ്യക്തവുമല്ല. വരും ദിവസങ്ങളിലും ഇത്തരം വാഹനങ്ങള്‍ പിടികൂടാനാണ് മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
Discussion about this post