എറണാകുളം: സോഷ്യൽ മീഡിയയിൽ വലിയ ആരാധകർ ഉള്ള ദമ്പതികളാണ് ശ്രീനിഷും പേളിയും. ഇവരുടെ വിവാഹവും കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ആങ്കറിംഗിലൂടെയാണ് പേളിമാണി ഏവർക്കും സുപരിചിത ആയത്. ശ്രീനിഷ് ആകട്ടെ മിക്ക മലയാള സീരിയലുകളിലെയും നിത്യ സാന്നിദ്ധ്യവുമാണ്.
സോഷ്യൽ മീഡിയയുടെ മാതൃക ദമ്പതികൾ കൂടിയാണ് ശ്രീനിഷും പേളിയും. രണ്ട് മതവും സംസ്‌കാരവും ശീലിച്ചവർ ഒന്നായി ജീവിക്കുമ്പോൾ പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഇതൊന്നും ബാധിച്ചിട്ടില്ല എന്നതാണ് പേളി- ശ്രീനിഷ് ദമ്പതികളെ ഏവരുടെയും പ്രിയപ്പെട്ടതാക്കുന്നത്. കഴിഞ്ഞ ദിവസം പൊതുവേദിയിൽ ശ്രീനിഷിനെക്കുറിച്ച് പേളി നടത്തിയ പ്രതികരണങ്ങൾ ഈ ഇഷ്ടം കൂട്ടിയിട്ടുണ്ട്.
ശ്രീനിയുടെ ഭക്ഷണ ശീലത്തെക്കുറിച്ചായിരുന്നു പേളി വാചാലയായത്. ശ്രീനിഷ് നോൺ വെജ് നന്നായി കഴിക്കും. പുള്ളി ബ്രാഹ്‌മണൻ അല്ല. പലരും ശ്രീനിഷ് ബ്രാഹ്‌മണൻ ആണോ എന്ന് ചോദിക്കുന്നുണ്ട്. ഞാൻ കഴിക്കുന്ന എല്ലാം ശ്രീനിഷും കഴിക്കുമെന്നും പേളി പറഞ്ഞു.
നല്ല ഹാപ്പി ആയി ഇരിക്കുമ്പോൾ നമ്മുടെ മുഖത്ത് ആ സൗന്ദര്യം തെളിഞ്ഞുവരും. ഇതാണ് താൻ സുന്ദരിയായിരിക്കാൻ കാരണം. സൂപ്പും സാലഡും കഴിക്കും. നല്ല സൗന്ദര്യത്തിനായി ഹെൽത്തി ഫുഡ് ആണ് ആദ്യം കഴിക്കേണ്ടത്. നമ്മുടെ നാട്ടിലുള്ള ഭക്ഷണം ആണ് മക്കൾക്ക് കൊടുക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കേണ്ടതില്ലെന്നും പേളി കൂട്ടിച്ചേർത്തു.
പ്രസവ സമയത്ത് തടി വരും. എന്ന് കരുതി വിഷമിക്കേണ്ട. നമ്മൾ ആയതിന്റെ ലക്ഷണം ആണ്. നെഗറ്റീവ്‌സ് കേൾക്കരുത്. കുഞ്ഞിന് വേണ്ടി സമയം ചിലവിടണം. അപ്പോൾ പോസ്റ്റ്പാർട്ടം ഡിപ്രഷനിൽ നിന്നും റിലീഫ് കിട്ടുമെന്നും പേളി പറഞ്ഞു.













Discussion about this post