ഉറക്കം ശരീരത്തിന് അത്യന്താപേക്ഷിതമായ ഘടകമാണെന്നതില്‍ യാതൊരു സംശയവുമില്ല. ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഉറക്കം കൂടിയാലോ!എഴുന്നേറ്റാലും ഊര്‍ജം തോന്നാതിരിക്കുക, അടിക്കടിയുള്ള മൂഡ് മാറ്റം, എഴുന്നേറ്റാലും എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയും അമിതമായി ഉറങ്ങുന്നതു കൊണ്ട് ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായാല്‍ അമൃതും വിഷം എന്ന് പറയുമ്പോലെ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.
24 മണിക്കൂറില്‍ ഒന്‍പതു മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങുന്നതിനെയാണ് അമിത ഉറക്കം അഥവാ ഓവര്‍ സ്ലീപ്പിങ് എന്ന് വിളിക്കുന്നത്. എന്നാല്‍ ക്ഷീണം മൂലം ഉറങ്ങുന്നതിനെയൊ യാത്രയ്ക്ക് ശേഷം മയങ്ങുന്നതിനെയോ ഇതിലുള്‍പ്പെടുത്താന്‍ കഴിയില്ല എന്നിവ അമിത ഉറക്കത്തിലേക്ക് നയിക്കുന്നു. നീണ്ട സമയം ഉറങ്ങുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് അടുത്തിടെ പുറത്തിറക്കിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ലോകത്ത് രണ്ട് ശതമാനം ആളുകള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ ഉറങ്ങുന്നത് സാധാരണമാണ്. ഇത്തരക്കാരെ ലോങ് സ്ലീപ്പേഴ്സ് എന്നാണ് വിളിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ ഉറക്കം മതിയായെന്ന് വരില്ല. 10 മുതല്‍ 12 മണിക്കൂര്‍ വരെയുള്ള നീണ്ട ഉറക്കത്തിന് ശേഷം ഉന്മേഷത്തോടെ ഉറക്കം പൂര്‍ണമായെന്ന് തോന്നലോടെയാണ് നിങ്ങള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ നിങ്ങള്‍ ലോങ് സ്ലീപ്പോഴ്സ് ആണ്. എന്നാല്‍ നിങ്ങളവരില്‍ പെട്ടയാള്‍ അല്ലെങ്കില്‍ സൂക്ഷിക്കണം. അമിതമായി ഉറങ്ങുന്നത് ക്ഷീണം, ഊര്‍ജമില്ലായ്മ, പ്രതിരോധശേഷി കുറയുക, പെരുമാറ്റത്തില്‍ മാറ്റം, പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
Discussion about this post