വടകര: പാലക്കാട് കള്ളപ്പണ വിവാദത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഷാഫി പറമ്പിലിന്റെ ഓഫീസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് എസ്.എഫ്.ഐയുടെ പ്രതിഷേധം. ‘കള്ളപ്പണക്കാരൻ ഈ നാടിന് നാണക്കേട്’ എന്നെഴുതിയ ഫ്‌ളക്‌സാണ് സ്ഥാപിച്ചത് . വടകരക്ക് നാണക്കേടെന്നും എസ്.എഫ്.ഐ മുദ്രാവാക്യം മുഴക്കി.
യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാൻ ട്രോളി ബാഗുമായി ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങൾ സി പി എം ഇന്നലെ പുറത്തു വിട്ടിരുന്നു. ഈ ബാഗിൽ കള്ളപ്പണം കടത്തി എന്നതാണ് സി പി എം ആരോപണം. നേരത്തെ വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനാണ് ഫെനി.
അതെ സമയം കള്ളപ്പണം കൊണ്ടു വന്നെന്ന സി പി എം നേതാക്കളുടെ പരാതിയിൽ പൊലീസ് ഇന്ന് തുടർ നടപടി സ്വീകരിക്കും. നിയമോപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ ആണ് പോലീസിന്റെ തീരുമാനം. സംഭവം നടന്ന ഹോട്ടലിലെ സി സി ടി വി ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നും തെളിവ് ലഭിച്ചാൽ അത് കേസിൽ നിർണായകമാകും.
Discussion about this post