ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലേഖനത്തെ അപലപിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ള രാജകുടുംബങ്ങളിലെ നേതാക്കൾ. വിദ്വേഷം വിൽക്കുന്നവർക്ക് ഇന്ത്യയുടെ അഭിമാനത്തെയും ചരിത്രത്തെയും കുറിച്ച് പ്രഭാഷണം നടത്താൻ അവകാശമില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ വിമർശിച്ചു. കൊളോണിയൽ ചിന്താഗതിയുള്ള രാഹുൽ ഗാന്ധിക്ക് ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് ധാരണയില്ല. ഭാരതമാതാവിനെ അപമാനിക്കുന്നതിന് പകരം യഥാർത്ഥ ഇന്ത്യൻ നായകന്മാരെ ബഹുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വിദ്വേഷം വിൽക്കുന്നവർക്ക് ഇന്ത്യയുടെ അഭിമാനത്തെയും ചരിത്രത്തെയും കുറിച്ച് പ്രഭാഷണം നടത്താൻ അവകാശമില്ല. ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തെയും കൊളോണിയൽ ചിന്താഗതിയെയും കുറിച്ചുള്ള രാഹുൽഗാന്ധിയുടെ അജ്ഞത എല്ലാ പരിധികളും കടന്നിരിക്കുന്നു. രാജ്യത്തെ ഉയർത്തുകയാണ് നിങ്ങൾ ചെയ്യുന്നതെന്ന് അവകാശപ്പെടുമ്പോൾ, ഭാരതമാതാവിനെ അപമാനിക്കുന്നത് നിർത്തുക. നമ്മുടെ സ്വാതന്ത്ര്യത്തിനായി തീവ്രമായി പോരാടിയ മഹദ്ജി സിന്ധ്യ, യുവരാജ് ബിർ തികേന്ദ്രജിത്ത്, കിറ്റൂർ ചെന്നമ്മ, റാണി വേലു നാച്ചിയാർ തുടങ്ങിയ യഥാർത്ഥ ഇന്ത്യൻ വീരന്മാരെ കുറിച്ച് പഠിക്കുക’- സിന്ധ്യ ഒരു എക്‌സിൽ കുറിച്ചു.
ഏകീകൃതമായ ഇന്ത്യ എന്ന സ്വപ്നം സാധ്യമായതെന്ന് ഇന്ത്യയിലെ മുൻകാല രാജകുടുംബങ്ങളുടെ ത്യാഗം മൂലം മാത്രമാണ് ബിജെപി നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ ദിവ്യകുമാരി പറഞ്ഞു. ‘ഇന്നത്തെ ഒരു എഡിറ്റോറിയലിൽ ഇന്ത്യയിലെ പഴയ രാജകുടുംബങ്ങളെ അപകീർത്തിപ്പെടുത്താനുള്ള രാഹുൽഗാന്ധിയുടെ ശ്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇന്ത്യയിലെ മുൻകാല രാജകുടുംബങ്ങളുടെ ത്യാഗം മൂലം മാത്രമാണ് ഏകീകൃതമായ ഇന്ത്യയെന്ന സ്വപ്നം സാധ്യമായത്. ചരിത്രപരമായ വസ്തുതകളുടെ പാതിവെളുത്ത വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പൂർണ്ണമായും അംഗീകരിക്കാനാവില്ല’- അവർ എക്സിൽ എഴുതി.
Discussion about this post