നമ്മൾ നിസാരമെന്ന് കരുതുന്ന പല വസ്തുക്കളും കോടികൾ വിലയിൽ ലോകത്തിലെ പല ഭാഗങ്ങളിലും വിൽക്കുന്നത് നാം കണ്ടിട്ടുണ്ട്. ചില രാജകുടുംബാംഗങ്ങൾ മുതൽ ലെിബ്രിറ്റികൾ വരെ ഉപയോഗിച്ച ചില സാധനങ്ങൾ ഇത്തരത്തിൽ കോടികളുടെ വിലയിൽ ലേലത്തിൽ വിൽക്കാറുണ്ട്. ചരിത്രപരമായ വസ്തുക്കൾക്കും ഇത്തരത്തിൽ വിപണിയിൽ ലക്ഷങ്ങളും കോടികളും മൂല്യമുണ്ട്.
എന്നാൽ, ലക്ഷങ്ങൾ വിലയുള്ള ഒരു പല്ല്…, കേട്ടാൽ ചിലപ്പോൾ നിങ്ങൾ വിശ്വസിച്ചെന്ന് വരില്ല. എന്നാൽ, മൂല്യം കൊണ്ട് ആഗോള തലത്തിൽ വരെ ശ്രദ്ധയാകർഷിച്ച ഒരു പല്ലുണ്ട്. ഈയൊരു മനുഷ്യപല്ലിന് ലക്ഷങ്ങളാണ് വില. ഇത്തരത്തിൽ ആർക്കും സ്വപ്‌നം പോലും കാണാൻ കഴിയാത്ത വിധത്തിൽ ഈ പല്ലിന്റെ വില ഉയരാനും ഒരു കാരണമുണ്ട്. ആ കാരണം എന്താണെന്നല്ലേ…
ശാസ്ത്രലോകത്തിലെ അതികായന്മാരിൽ ഒരാളായ സർ ഐസക് ന്യൂട്ടന്റെ പല്ലിനാണ് ആരോഗളതലത്തിൽ ഇത്രയേറെ വിലമതിപ്പുള്ളത്. ഏകദേശം 200 വർഷത്തിന്റെ ചരിത്രമാാണ് ഈ പല്ലിനുള്ളത്. 1816ൽ ന്യൂട്ടന്റെ ഒരു പല്ല് ലണ്ടനിൽ വച്ച് നടന്ന ലേലത്തിൽ 3,633 ഡോളറുകൾക്ക് വീറ്റുപോയിരുന്നു. ഇന്ന് അതിന്റെ മൂല്യം 35,700 ഡോളർ അതായത് 30.03 ലക്ഷം രൂപ വരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അന്ന് ആ പല്ല് ലേലത്തിൽ സ്വന്തമാക്കിയ വ്യക്തി അതൊരു മോതിരത്തിൽ സ്ഥാപിച്ചു. ഇതുവരെ വിറ്റഴിച്ചതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള പല്ലായി ഗിന്നസ് ലോക റെക്കോർഡും ഈ പല്ലിനെ അംഗീകരിച്ചിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായ സർ ഐസക് ന്യൂട്ടൺ 1726-ലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ഗുരുത്വാകർഷണ നിയമം ഉൾപ്പെടെയുള്ള ഒട്ടേറെ കണ്ടുപിടുത്തങ്ങളിലൂടെ ലോകത്തെ അതിശയിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. 1666ൽ വൂൾസ്തോർപ്പ് മാനറിലെ തന്റെ പൂന്തോട്ടത്തിലെ മരത്തിൽ നിന്ന് വീണ ഒരു ആപ്പിൾ ആണ് സാർവത്രിക ഗുരുത്വാകർഷണ നിയമത്തിന്റെ ന്യൂട്ടന്റെ കണ്ടെത്തലിന് കാരണം. ആപ്പിൾ വീഴാൻ കാരണമായ ശക്തിയും ചന്ദ്രന്റെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിനും സൂര്യനെ ചുറ്റുന്ന മറ്റ് ഗ്രഹങ്ങളുടെ ഭ്രമണപത്തിനും കാരണം ഒരേ ശക്തിയാണെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു.
Discussion about this post