കണ്ണൂർ: പി പി ദിവ്യക്കെതിരെ സിപിഎം നടപടി . തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാനാണ് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനം നടപ്പാക്കുക. ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം.
ഇതോടെ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ദിവ്യ പുറത്താകും. പി പി ദിവ്യ ഇനി സിപിഐഎം അംഗം മാത്രം ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് നേരത്തെ നീക്കിയിരുന്നു.
ഇത്ര ദിവസും പി പി ദിവ്യയെ പോലീസും സർക്കാരും സംരക്ഷിച്ചു വരുകയായിരുന്നു എന്ന് പ്രതീതി ഉണ്ടായിരുന്നു. ഇത് തിരഞ്ഞടുപ്പിൽ തിരിച്ചടികുമെന്ന് മുതിർന്ന അംഗങ്ങൾ വിലയിരുത്തി. ഇതിനെ തുടർന്നാണ് ദിവ്യക്കെതിരെ നടപടിയുമായി സിപിഎം രംഗത്ത് വന്നത്.
Discussion about this post