ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള നിരവധി കേസുകളിൽ വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും. വിരമിക്കാനുള്ള കാലാവധി നവംബർ 10 വരെ ഉണ്ടെങ്കിലും, ഇന്നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം . അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ, ന്യൂനപക്ഷ പദവി സംബന്ധിച്ച് കേസിലാണ് ഡി വൈ ചന്ദ്രചൂഡ് തന്റെ അവസാന വിധിന്യായം പ്രഖ്യാപിക്കുക.
ഇന്ന് മുഴുവൻ കോടതിയും ചേർന്ന് അദ്ദേഹത്തിന് യാത്രയയപ്പ് നൽകും. രാഷ്ട്രീയ പ്രാധാന്യവും മാനുഷിക പ്രാധാന്യമുള്ള നിരവധി കേസുകളിൽ വിധി പറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്വകാര്യത അവകാശം,ഇലക്ട്രൽ ബോണ്ട്, ആർട്ടിക്കിൾ 370 അടക്കമുള്ള നിരവധി കേസുകളിൽ ചരിത്രപരമായ വിധി പ്രസ്താവിച്ചു. 2022 നവബറിലാണ് ഡിവൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50 മത്തെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്.
സുപ്രീംകോടതിയുടെ എംബ്ലവും പതാകയും മാറ്റിയതും കണ്ണുതുറന്ന നിലയിലുള്ള നീതിദേവതയുടെ പുതിയ പ്രതിമ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. തന്റെ വസതിയില്‍നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതും അയോധ്യാവിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചിട്ടുണ്ട് എന്ന പ്രസ്താവനയുമെല്ലാം ശ്രദ്ധേയമായിരുന്നു. സുപ്രീം കോടതിയുടെ നിഷ്പക്ഷത എന്ന് പറയുന്നത്, പ്രതിപക്ഷത്തിന്റെ നാവകാലല്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ തുറന്നു പറഞ്ഞിരുന്നു.
ഡി വൈ ചന്ദ്രചൂഡ് പദവിയൊഴിയുന്ന സാഹചര്യത്തിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന നവംബറിൽ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.
Discussion about this post