മുംബൈ: ഭൂമിയിൽ താപനില വർദ്ധിക്കുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ വർഷം ആയി 2024 മാറുന്നുവെന്നാണ് വിവരം. ജനുവരി മുതൽ ഒക്ടോബർ വരെ താപനിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുമ്പോൾ ഉയർന്ന ചൂടാണ് ഇക്കുറി അനുഭവപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ചരിത്രത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ വർഷം 2023 ആയിരുന്നു.
ആഗോളതാപനില പ്രതിവർഷം ശരാശരി 1.5 ഡിഗ്രി സെൽഷ്യസിൽ കൂടരുത്. എന്നാൽ ഇതിന് മുകളിലാണ് താപലിന വർദ്ധിച്ചത്. കാർബൺജൈ ഓക്‌സൈഡിന്റെ ബഹിർഗമനം ആണ് താപനില കൂടാൻ കാരണം ആയത് എന്നാണ് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആക്കിയില്ലെങ്കിൽ അടുത്ത വർഷം താപനില ഇനിയും വർദ്ധിക്കുമെന്നാണ് സൂചന.
ആഗോള താപനില പ്രതിവർഷം ശരാശരി 1.5 ഡിഗ്രി സെൽഷ്യസിൽ കൂടരുത് എന്നാണ് പാരിസ് കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യം. എന്നാൽ ഈ ലക്ഷ്യത്തെ തകിടം മറയ്ക്കുന്നതാണ് പുതിയ കണക്കുകൾ. 13.84 ഡിഗ്രി സെൽഷ്യസ് ആണ് ഭൂമിയുടെ ശരാശരി താപനിലയായി കകണക്കുന്നത്. എന്നാൽ ഈ വർഷം ഇത് 14.5 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.
കഴിഞ്ഞ നാല് വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ താപനിലയിൽ ക്രമാനുഗതമായ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. നാല് വർഷത്തിനിടെ 2021 ലാണ് ഏറ്റവും കുറഞ്ഞ താപനില വർദ്ധനവ് രേഖപ്പെടുത്തിയത്. 0.86 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവ് ആയിരുന്നു ആ വർഷം ഉണ്ടായത്. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ചൂടിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ വർഷം കൂടിയാണ് 2021. പിന്നീട് എല്ലാ വർഷവും താപനില വർദ്ധിച്ചിട്ടുണ്ട്.
Discussion about this post