ന്യൂഡൽഹി: ജമ്മുകശ്മീരിൽ പ്രത്യേക പദവി പുന; സ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരിൽ നടപ്പിലാവുക. ആർട്ടിക്കിൾ 370 പുന;സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാക് അജൻഡ നടപ്പാക്കാനുള്ള കോൺഗ്രസ് ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റേത് അംബേദ്കറിന്റെ ഭരണഘടന കാശ്മീരിൽ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ്. അതനുവദിക്കില്ലെന്നും മോദി തുറന്നിടിച്ചു. പാകിസ്താൻ അജണ്ട ഇവിടെ മുന്നോട്ട് വയ്ക്കരുതെന്നും കശ്മീരിനായി വിഘടനവാദികളുടെ ഭാഷ സംസാരിക്കരുതെന്നും മോദി കോൺഗ്രസിന് മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീർ നിയമസഭയിൽ പ്രമേയത്തെ എതിർത്ത ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് പുറത്താക്കിയതായി അദ്ദേഹം പറഞ്ഞു.
Discussion about this post