ഷിംല : യുവാവ് ഓൺലൈനിലൂടെ വിവാഹിതനായി. നാട്ടിലേക്ക് പോകാൻ മേലുദ്യോഗസ്ഥൻ ലീവ് നൽകാത്തതിനെ തുടർന്നാണ് യുവാവ് ഓൺലൈനിലൂടെ കല്യാണം കഴിച്ചത്. അദ്‌നാൻ മുഹമ്മദ് എന്ന ബിലാസ്പൂർ സ്വദേശിയാണ് വിവാഹത്തിനായി നാട്ടിലേക്ക് പോകാൻ അനുമതി തേടിയത് .
കല്യാണത്തിനായി മേലധികാരിക്ക് ലീവ് ചോദിച്ച് അപേക്ഷ നൽകിയിരുന്നു. എന്നാൽ മേലധികാരി അവധി അപേക്ഷ നിരസിക്കുകയായിരുന്നു. ഇതോടെ വിവാഹം മുടങ്ങുമെന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു. മറ്റ് വഴികൾ ഇല്ലാത്തതിനാൽ വിവാഹം വീഡിയോ കോൾ വഴി നടത്താൻ തീരുമാനിക്കുകയായിരുന്നു. ഹിമാചൽപ്രദേശ് സ്വദേശിനിയായ യുവതിയെയാണ് യുവാവ് കല്യാണം കഴിച്ചിരിക്കുന്നത്.
ഇത് ആദ്യത്തെ സംഭവമല്ല. ഇതിന് മുൻപും വധുവരൻമാർ ഓൺലൈനായി വിവാഹിതരായിട്ടുണ്ട്. കഴിഞ്ഞ വർഷം ഹിമാചൽ പ്രദേശിൽ നിന്നുള്ള ദമ്പതികൾ കനത്ത മഴയെ തുടർന്ന് ഓൺലൈനിലൂടെ വിവാഹിതാരായിരുന്നു.
Discussion about this post