തിരുവനന്തപുരം : പാലക്കാട്ടെ പാതിരാ റെയ്ഡിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പോലീസ് ഹോട്ടലിൽ നേരത്തെ എത്തിയിരുന്നെങ്കിൽ കള്ളപ്പണം പിടികൂടാമായിരുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. നീല ട്രോളി ബാഗിൽ ഉണ്ടായിരുന്നത് തുണിയാണെന്ന് താൻ വിശ്വസിക്കുന്നില്ല എന്നും പോലീസിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് കെ ബി ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം സിപിഎമ്മിനുള്ളിൽ ട്രോളി വിവാദവുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ട്രോളി വിവാദം അനാവശ്യമാണെന്ന് മുതിര്‍ന്ന നേതാവ് എന്‍എന്‍ കൃഷ്ണദാസ് വ്യക്തമാക്കി. എന്നാൽ ഈ അഭിപ്രായം തളളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവും രംഗത്തെത്തി. കള്ളപ്പണം പാലക്കാട് എത്തിയെന്നതാണ് വസ്തുതയെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
Discussion about this post