ട്വന്റി 20 ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ നൈസായി വീഴ്ത്തി ഇന്ത്യയ്ക്ക് 61 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണായിരുന്നു. സെഞ്ചുറി കരുത്തിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 17.5 ഓവറിൽ 141 റൺസിലൊതുങ്ങി.
ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ ഹെൻറിച്ച് ക്ലാസനാണ്. 22 പന്തിൽ 25 റൺസാണ് എടുത്തത്. ഇന്ത്യക്കായി വരുൺ ചക്രവർത്തി 25 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ രവി ബിഷ്‌ണോയ് 28 റൺസിന് 3 വിക്കറ്റെടുത്തു. ജയത്തോടെ നാല് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും. സ്‌കോർ ഇന്ത്യ 20 ഓവറിൽ 202-8, ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141ന് ഓൾ ഔട്ട്. മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്. രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഐതിഹാസിക റെക്കോർഡ് നേടിയിരിക്കുകയാണ് സഞ്ജു.
ഡർബനിലെ കിങ്‌സ്മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വെറും 47 പന്തിൽ നിന്നാണ് സഞ്ജു സെഞ്ചറി പൂർത്തിയാക്കിയത്. ഏഴ് ഫോറും ഒൻപത് പടികൂറ്റൻ സിക്‌സറുകളും സഹിതമാണ് സഞ്ജു സെഞ്ചറി നേടിയത്. ഇതോടെ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ ട്വന്റി20 സെഞ്ചറിയെന്ന റെക്കോർഡു സഞ്ജു സ്വന്തമാക്കി.
ടീമിനായി രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പവും (35 പന്തിൽ 66), മൂന്നാം വിക്കറ്റിൽ തിലക് വർമയ്ക്കൊപ്പവും (34 പന്തിൽ 77) സഞ്ജു അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു.
Discussion about this post